Flash News

6/recent/ticker-posts

റിയാദ് ഡ്രീം ട്രാക്കേഴ്സിന്റെ മൂന്നാം വാർഷികവും സൗഹൃദ സംഗമവും

Views
റിയാദ്: റിയാദ് ഡ്രീം ട്രാക്കേഴ്സിന്റെ മൂന്നാം വാർഷികവും സൗഹൃദ സംഗമവും നവംബർ 17 ന് റിയാദിലെ എക്സിറ്റ് 30 ലുലു മാളിന്റെ സമീപത്തുള്ള നിസ്മത്ത് റബിയ ഇസ്തിറാഹയിൽ വച്ച് സാംസ്കാരിക സമ്മേളനത്തോടെ വിവിധ കലാകായിക പരിപാടി വിനോദ പരിപാടികൾ ഉൾപ്പെടെ നടത്തപ്പെടുകയുണ്ടായി.


വാർഷിക സൗഹൃദ സംഗമത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട സാംസ്കാരിക സമ്മേളനത്തിൽ റിയാദ് ഡ്രീം ട്രാക്കേഴ്സ് ചെയർമാൻ അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത  വഹിച്ചു. സാംസ്കാരിക സമ്മേളനം RDT ഉപദേശക സമിതി അംഗം അക്ബർ അലി വയനാട്   ഉദ്ഘാടനം ചെയ്തു.

 കൺവീനർ നൗഷാദ് കുറുമാത്തൂർ സ്വാഗതം പറഞ്ഞു.  സമ്മേളനത്തിൽ മുഖ്യാതിഥിയായി മജീദ് പൂളക്കാടി, സലിം മാസ്റ്റർ ചാലിയം  എന്നിവർ പങ്കെടുത്തു. സലീം മാസ്റ്ററിന്റെ മോട്ടിവേഷൻ ക്ലാസ്  പങ്കെടുത്തവർക്ക് ഒരു പ്രത്യേക അനുഭൂതിയായി മാറി. സാംസ്കാരിക സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് RDT വൈസ് ചെയർമാൻ ആബിദ് തൃശൂർ, എക്‌സികുട്ടീവ് അംഗം അബ്ദുൽസലാം ഓടക്കാലി എന്നിവർ സംസാരിച്ചു.

 ട്രഷറർ കബീർ പിണറായി നന്ദി പ്രകാശിപ്പിച്ചു.  മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാകായിക പരിപാടികൾ ആഘോഷത്തിന് കൂടുതൽ ആവേശമായി. RDT അഡ്മിന്മാർക്കും വിശിഷ്ടാതികൾക്കും സർട്ടിഫിക്കറ്റുകൾ ഉപഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു. 

RDT കഴിഞ്ഞമാസം നടത്തിയ മെഡിക്കൽ ക്യാമ്പിനോട്  സഹകരിച്ച അബീർ മെഡിക്കൽ സെന്ററിലെ മാനേജ്മെന്റ്, ഡോക്ടർമാർ, ഹോസ്പിറ്റൽ സ്റ്റാഫ്  തുടങ്ങിയവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. 


ജോലി ആവശ്യാർഥം റിയാദിൽ നിന്നും സ്ഥലം മാറി പോകുന്ന ചെയർമാൻ അഫ്സൽ മുല്ലപ്പള്ളിക്ക് ഗ്രൂപ്പിന്റെയും സഹപ്രവർത്തകരുടെയും വക യാത്രയയപ്പും ഉപഹാരങ്ങളും നൽകി.

ആഘോഷ പരിപാടികൾക്ക് ചെയർമാൻ അഫ്സൽ മുല്ലപ്പള്ളിയുടെയും കൺവീനർ നൗഷാദ് കുറുമത്തൂർ എന്നിവരുടെ നേതൃത്വത്തിൽ അഡ്മിൻ പാനൽ അംഗങ്ങളായ അക്ബർ അലി വയനാട്, ഷെമീർ അടിവാരം, ആബിദ് തൃശൂർ, കബീർ പിണറായി, ബാദുഷ പത്തിരിപ്പാല, ഫാറൂഖ് പൊന്മള, ജംഷീർ പത്തിരിപ്പാല, സലാം മടക്കിമല, സലാം ഓടക്കാലി, ഇർഷാദ് ആലപ്പുഴ, സെയ്യദ് തിരുവനന്തപുരം, ശിഹാബ് കണ്ണൂർ, റഫീഖ് കാസറഗോഡ്, ശിഹാബ് തളിപ്പറമ്പ്, അബ്ദുള്ള താമരശ്ശേരി,റാഫി കൊടിഞ്ഞി, എന്നിവരും ഗ്രൂപ്പ്‌ അംഗങ്ങളായ ഹമീദ് മലപ്പുറം,അഷറഫ് കുറ്റിയാറ്റൂർ, മുരളി ശിഫ, C ജോസഫ്, അഹ്‌മദ്‌ കുറ്റിപ്പുറം എന്നിവരുടെ മികവുറ്റ പ്രവർത്തനം കൊണ്ട് കുറ്റമറ്റരീതിയിൽ നടത്തപ്പെട്ടു.



Post a Comment

0 Comments