Flash News

6/recent/ticker-posts

യൂത്ത് ലീഗ് യൂത്ത് മാർച്ച് ഇന്ന് തിരൂരങ്ങാടി മണ്ഡലത്തിൽ

Views

തിരൂരങ്ങാടി : മുസ് ലിം യൂത്ത്ലീഗ് യൂത്ത് മാർച്ച് ഇന്ന് തിരുരങ്ങാടി മണ്ഡലത്തിൽ രാവിലെ 8 മണിക്ക് വെന്നിയൂർ കൊടക്കല്ലിൽ നിന്നും തുടങ്ങി നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ- ചെറുമുക്ക്- കൊടിഞ്ഞി- വെഞ്ചാലിയിലൂടെ  ചെമ്മാട് ഉച്ചക്ക് സമാപിക്കും. 

വൈകുന്നേരം 4 മണിക്ക് ചെമ്മാട് നിന്നും ആരംഭിച്ച് പാലത്തിങ്ങൽ പുത്തരിക്കൽ വഴി പരപ്പനങ്ങാടിയിൽ സമാപിക്കും.

മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ക്യാപ്റ്റനും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് വൈസ് ക്യാപ്റ്റനും ട്രഷറർ ബാവ വിസപ്പടി ഡയരക്ടറും, വൈസ് പ്രസിഡന്റ് ഗുലാം ആ ലംഗീർ ജാഥ മാനേജറും ആയിട്ടാണ് യൂത്ത് മാർച്ച് നടക്കുന്നത്. ഡിസംബർ ഒന്നിന് വഴിക്കടവിൽ നിന്നാണ് മാർച്ച്

യാത്ര കടന്ന് പോവുന്ന വെന്നിയൂർ-താനൂർ റോഡിലും ചെമ്മാട്-കൊടിഞ്ഞി റോഡിലും തിരൂരങ്ങാടി-കുണ്ടൂർ റോഡിലും പരപ്പനങ്ങാടി-മലപ്പുറം റോഡിൽ ചെമ്മാട് മുതല്‍ പരപ്പനങ്ങാടി വരെയും ഗതാഗത തടസ്സം വന്നേക്കാം.


Post a Comment

0 Comments