Flash News

6/recent/ticker-posts

പെരുവള്ളൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Views
തിരൂരങ്ങാടി: പെരുവള്ളൂർ കൊല്ലം ചിനയിൽ നിന്നും 
1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. തിരുരങ്ങാടി താലൂക്കിൽ പെരുവള്ളൂർ  ദുർഗാപുരം  എടപ്പരുത്തി വീട്ടിൽ സുധീഷ് (വയസ്സ് 36)നെയാണ് അറസ്റ്റ് ചെയ്തത്.വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തി വരികയായിരുന്നു ഇയാൾ. ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എക്സ്സൈസ് സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കെ ശിഹാബുദ്ധീൻ,ദിദിൻ എം എം,അരുൺ പി,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഒ വി ദീപ്തി, എക്സ്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരൂർ സബ്ജയിലിലേക്ക് മാറ്റി.

അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments