Flash News

6/recent/ticker-posts

കെ.എം.സി.സി. ആസ്ഥാനത്ത് വർണ്ണാഭമായ യു.എ.ഇ. ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി.

Views
ദുബൈ: പാരാവരം പോലെ പരന്നുകിടക്കുന്ന മണൽക്കാടുകളെ ദീർഘവീക്ഷണവും, കഠിന പ്രയത്നവും ഇഛാശക്തിയുമുള്ള ഭരണാധികാരികളാൽ പരിവർത്തിച്ച് പുരോഗതിയുടേയും, സമ്പന്നതയുടേയും, സുരക്ഷിതത്തിൻ്റെയും ഈറ്റില്ലമാക്കി വളർത്തി വികസിത രാഷ്ട്രങ്ങളുടെ നെറുകയിലേക്കെത്തിനിൽക്കുന്ന യു.എ.ഇ എന്ന ദൈവാനുഗ്രഹീത രാജ്യം അതിൻ്റെ 52-ാം ദേശീയ ദിനാചരണത്തിൻ്റെ നിറവിലാണ്.
 പരശതം രാഷട്രങ്ങളിൽ നിന്നുള്ള പ്രവാസിസമൂഹത്തിന് ജീവിതം കരുപിടിപ്പിക്കാൻ അവസരമൊരുക്കി ചേർത്ത് പിടിച്ച ഈ പോറ്റമ്മ നാടിനോടും  ഭരണാധികാരികളോടും,  പൗരൻമാരോടുമുള്ള കടപ്പാടും, സ്നേഹവും ഐക്യദാർഡ്യവും വിളിച്ചോതികൊണ്ട് വൈവിദ്യമാർന്ന പരിപാടികളോടെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. 
ദുബൈ കെ.എം.സി.സി.ജന: സെക്രട്ടറി മുസ്തഫ തിരൂർ  ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് കരീം കാലടി അദ്ധ്യക്ഷത വഹിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്നലെ ....... ഇന്ന്, .... നാളെ ...... എന്ന വിഷയം അവതരിപ്പിച്ച് റേഡിയോ ഏഷ്യാ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മത്സ്യ ബന്ധനമുൾപ്പെടെ പരമ്പരാഗത തൊഴിലുകളിലൂടെ ഉപജീവനം ആരംഭിച്ച ഇന്നലകളിൽ  നിന്നും രാജ്യവും ജനതയും വിസ്മയകരമായ കുതിപ്പിലൂടെ ആധുനിക ലോകത്തോടൊപ്പം ഒരു പടി മുന്നിലായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇന്നിന്റെ യു.എ.ഇ,
ബഹിരാകാശത്ത് പോലും രാജ്യത്തിൻ്റെ സാന്നിദ്ധ്യമറിയിച്ച്  ലോകത്തെ ആദ്യ അറബ് രാജ്യമായി മാറിയിരിക്കുന്നു എന്ന് അനൂപ് തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യവും, പ്രോത്സാഹനവും ഇത്രമേൽ നൽകുന്ന രാജ്യം ലോക രാഷ്ട്രങ്ങൾക്കിടയിൽ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാത്തിമ്മ റിദ തയ്യിൽ
യു.എ.ഇ.ദേശീയ ദിനാഘോഷ സന്ദേശം നൽകി.കുവൈത്ത് കെ.എം.സി.സി. ജന: സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്ത്,ജലീൽ പട്ടാമ്പി,മുഹമ്മദ് പട്ടാമ്പി,ആർ. ശുക്കൂർ,കെ.പി.എ.
സലാം ആശംസകൾ നേർന്നു.

യു.എ.ഇ.ദേശീയ പതാകയും, കെ.എം.സി.സി. ലോഗോയും മനോഹരമായി ആലേഖനം ചെയ്ത കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷ ചടങ്ങുകൾക്ക് തുടക്കം. നഈം അരീക്കോട് നേതൃത്വം നൽകിയ ഗാനമേളയും,പിഞ്ചു വിദ്യാർത്ഥികളുടെ ദേശീയ ഗാനാലാപനവും ചടങ്ങിന് മികവേകി.
എ.പി.നൗഫൽ,ഷക്കീർ പാലത്തിങ്ങൾ, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കൽ, സൈനുദ്ദീൻ പൊന്നാനി, ഷമീം ചെറിയമുണ്ടം ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.വി.നാസർ, സ്വാഗതവും,ഖജാഞ്ചി സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.


Post a Comment

0 Comments