Flash News

6/recent/ticker-posts

വേങ്ങര എം ഇ സി സെവൻ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച

Views
വേങ്ങര: മൾട്ടി എക്സർസൈസ് കോംബിനേഷൻ (എം ഇ സി) സെവൻ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച (ഡിസംബർ 11) രാവിലെ 6:10 ന് തറയിട്ടാൽ എ.കെ. മാൻഷൻ ഓഡിറ്റോറിയത്തിൽ ബഹു: പി.കെ. കുഞ്ഞാലികുട്ടി എം എൽ എ (പ്രതിപക്ഷ ഉപ നേതാവ്) ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
ക്യാപ്റ്റൻ സലാഹുദ്ദീൻ - ഫൗണ്ടർ, ജനപ്രതിനിധികൾ,രാഷ്ട്രീയ നേതാക്കൾ,സാംസ്കാരിക നായകർ, ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നമ്മുടെ നാടിന്റെ ഐക്യത്തിനും നാട്ടുക്കാരുടെ 
ആരോഗ്യത്തിനും എല്ലാവരും ഈ സംരഭത്തിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ പോപ്പുലർ ന്യൂസിനെ അറിയിച്ചു.

പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:

1 . കൃത്യ സമയം പാലിക്കുക . 

2 . വ്യായാമത്തിന് പറ്റുന്ന രീതിയിലുള്ള വൃത്തിയുള്ള വസ്ത്രം ധരിക്കുക . ( പാൻറ് Or ട്രാക്ക് ഷൂട്ട് , ടി ഷെർട്ട് ) 

3 . ഓഡിറ്റോറിയം പരിസരവും ഗ്രൗണ്ടും 
മലിനപെടുത്തുന്ന ഒന്നും നമ്മളിൽ നിന്ന് ഉണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കുക . ( പ്ലാസ്റ്റിക്ക് കവർ etc) 

4 . ട്രൈനറെ പൂർണ്ണമായും അനുസരിക്കുക . 

5 . വ്യായാമത്തിനിടയിൽ സംസാരിക്കാതിരിക്കുക . 

6 . സ്വയം അച്ചടകം പാലിക്കുക .


Post a Comment

0 Comments