Flash News

6/recent/ticker-posts

അലോ…അലോ ‘ആലായാല്‍ തറവേണം..’ വൈറലായ കുട്ടിപ്പാട്ടുകാരന്റെ ഞെട്ടിക്കുന്ന ജീവിതകഥ

Views

അലോ…അലോ എന്ന് മൈക്ക് ടെസ്റ്റ് ചെയ്ത് ‘ആലായാല്‍ തറവേണം..’ എന്ന് താളത്തില്‍ പാടുന്ന നാല് വയസ്സുകാരന്‍. കഴിഞ്ഞ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായ കൊച്ചു ബാലന്റെ ഗാനം എറെ ശ്രദ്ധേയമായിരുന്നു. ഒരു ചെറിയകുട്ടി പാട്ടുപാടുന്നതില്‍ എന്തു പ്രത്യേകതയെന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ കുഞ്ഞുപ്രായത്തില്‍ തന്നെ ആശുപത്രികളോടും മരുന്നുകളോടും പടവെട്ടി പടുത്തുയര്‍ത്തിയതാണ് കുരുന്ന് വളര്‍ന്നത്. പേര് ജാതവേദ് കൃഷ്ണ.

തൃശൂര്‍ സ്വദേശി വൈശാഖ് കൃഷ്ണന്റേയും മൃദുലയുടേയും മകനാണ് ജാതവേദ്. മലപ്പുറത്ത് വെച്ച് നടന്ന മൃദുലയുടെ അച്ഛന്റെ എഴുപതാം പിറന്നാളാഘോഷത്തിനിടെ പാടിയ പാട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ജാതവേദും പാട്ടും സോഷ്യല്‍മീഡിയയില്‍ ഹിറ്റായതൊന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സൃഹൃത്തുക്കളാണ് വൈശാഖിനെ വിളിച്ചറിയിച്ചത്. പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ സന്തോഷത്തിനൊപ്പം ജാതവേദിന്റെ ജീവിതയാത്ര ഏറെ പരീക്ഷണങ്ങള്‍ നേരിട്ടതായിരുന്നു.

ജനനസമയം തൊട്ട് ജാതവേദിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മുച്ചുണ്ട് (ചുണ്ട് പിളര്‍ന്ന് നില്‍ക്കുന്ന അവസ്ഥ) ഉണ്ടായിരുന്നതിനാല്‍ അത് കാരണമുള്ള ബുദ്ധിമുട്ടുകളാണെന്നായിരുന്നു ആദ്യം കരുതിയത്. മുച്ചുണ്ട് സര്‍ജറിക്കായുള്ള പരിശോധനകള്‍ക്കിടെയാണ് ഇടക്കിടെ എത്തുന്ന ശ്വാസതടസം മുച്ചുണ്ടിന്റെ പ്രശ്നമല്ലെന്നും ഗുരുതരമായ ന്യൂറോ സംബന്ധിയായ രോഗമാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ആശുപത്രിയും വീടും എല്ലാം ഒന്നായ വര്‍ഷങ്ങള്‍. ആദ്യ സര്‍ജറി കഴിയുമ്പോള്‍ കുഞ്ഞു വേദുവിന് വെറും മൂന്നരമാസമായിരുന്നു പ്രായം. സിസേറിയന് ശേഷം വിശ്രമം പോയിട്ട് കുഞ്ഞിനെ ഒന്ന് ലാളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

കോവിഡിന് മുന്‍പേ തന്നെ മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. സര്‍ജറി കഴിഞ്ഞ് ഒരു മാസത്തിന് മേലെ മുറിക്ക് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല. അത്രമേല്‍ ശ്രദ്ധയോടെ കരുതലോടെ വേണമായിരുന്നു നോക്കാന്‍. ഒന്ന് തിരിയുക പോലും ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശം. രാവും പകലും ഓരോരുത്തരും മാറി മാറി കുഞ്ഞിന്റെ അടുത്ത് തന്നെ നില്‍ക്കണം. ആ സര്‍ജറി ചെയ്ത് മോന്‍ പൂര്‍ണ ആരോഗ്യവാനായതിന് ശേഷം ഏഴാം മാസത്തിലാണ് മുച്ചുണ്ടിനുള്ള സര്‍ജറി നടത്തിയത്. ആശുപത്രിയും മരുന്നുകളും പ്രാര്‍ത്ഥനയും മാത്രമായിരുന്നു കൂട്ട്. ഇരു വീട്ടുകാര്‍ തന്ന പിന്തുണയാണ് ഞങ്ങളെ പിടിച്ച് നിര്‍ത്തിയത്.’

സര്‍ജറിയും അസുഖങ്ങളുമെല്ലാം ശാരീരിക വളര്‍ച്ച അല്‍പം പതുക്കെ ആക്കിയിട്ടുണ്ടെങ്കിലും കുറുമ്പ് കാട്ടിയും കഥപറഞ്ഞും ജീവിതത്തിലേക്ക് പിച്ചവെയ്ക്കുകയാണ് വേദുക്കുട്ടന്‍. ഒരു വയസ് കഴിഞ്ഞപ്പോള്‍ തലയുറച്ചു. മൂന്നാം വയസില്‍ നടന്നു തുടങ്ങി. വീടിനടുത്തെ പ്ലേസ്‌കൂളില്‍ ചേര്‍ത്തതോടെ ആളുകളോട് ഇടപെഴകാനുള്ള മടിയും ഇല്ലാതായി. ആദ്യമൊക്കെ നടക്കുമ്പോള്‍ വീഴുമോ, കുട്ടികള്‍ തട്ടുമോ എന്നൊക്കെയുള്ള പേടിയായിരുന്നെങ്കിലും ഇന്ന് ‘ഡബിള്‍ സ്ട്രോങ്’ ആണ് വേദു. സംസാരിക്കാന്‍ സ്പീച്ച് തെറാപ്പി വേണ്ടി വരുമെന്ന് കരുതിയെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തി അവന്‍ സംസാരിച്ചു തുടങ്ങി. യൂട്യൂബ് നോക്കി രണ്ടരവയസിലേ അക്ഷരങ്ങളും അക്കങ്ങളും പഠിച്ചു തുടങ്ങി. ഇന്ന് സംഗീതവും അക്ഷരങ്ങളുമാണ് വേദുക്കുട്ടന്റെ ലോകം.

കുഞ്ഞായിരിക്കുമ്പോഴേ വേദുവിന് പാട്ടുകള്‍ ഏറെ ഇഷ്ടമാണ്. ഈണത്തില്‍ മൂളി, തലയാട്ടി ആസ്വദിച്ച് എത്ര നേരം ഇരിക്കാനും ആള് റെഡി. സംഗീതാധ്യാപികയായ അമ്മൂമ്മ വാസന്തി വിജയകുമാര്‍ പാടിയും പഠിപ്പിച്ചും കൊടുക്കുന്ന പാട്ടുകള്‍ ഹൃദിസ്ഥമാക്കും. യൂട്യൂബില്‍ പാട്ടുകള്‍ കേട്ടുള്ള സ്വയം പഠനവും വേറെ. ‘ഒരു പാട്ട് പാടിത്തര്വോന്ന്’ ഒറ്റച്ചോദ്യമേ വേണ്ടൂ. പാട്ടും മൈക്കും ഒരു പോലെ ജീവനായ വേദുക്കുട്ടന്‍ പാടിത്തുടങ്ങിയിരിക്കും. അതും ഒന്നും രണ്ടും വരിയല്ല, പാട്ട് മുഴുവന്‍ പാടിത്തരും. ഇനി വരി എങ്ങാനും മറന്നാലോ, ഈണത്തിനൊത്ത് അറിയാവുന്ന വാക്കുകള്‍ ചേര്‍ത്ത് സ്വന്തം വരിയങ്ങ് നിര്‍മിച്ച് കളയും.അവനിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരുന്ന നാളുകളായിരുന്നു വൈശാഖിനും കുടുംബത്തിനും ഈ നാല് വര്‍ഷവും. ഇന്ന് വേദു തെളിമയോടെ പാടുമ്പോള്‍, കാലുറച്ച് നടക്കുമ്പോള്‍ പിന്നിട്ട വഴികളിലെ വേദനകളല്ല, പ്രതീക്ഷകളാണ് കരുത്ത്.Post a Comment

0 Comments