Flash News

6/recent/ticker-posts

ഫാമിലി മീറ്റപ്പും ഇന്റർ ലോക്ക് ചെയ്ത മുറ്റത്തിന്റെ സമർപ്പണവും ഇന്ന് ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്കൂളിൽ

Views
വേങ്ങര : ചേറൂർ PPTMYHS സ്കൂളിലെ 2005-10 U ബാച്ചിന്റെ ഫാമിലി മീറ്റപ്പും മീറ്റപ് ഉപഹാര ഇന്റർലോക്ക് ചെയ്ത മുറ്റത്തിന്റെ സമർപ്പണം ഇന്ന് രാവിലെ  കണ്ണമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് UM ഹംസ സാഹിബ് നിർവഹിക്കും.  ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കാപ്പൻ ഗഫൂർ മാഷ് , പറങ്ങോടത് മജീദ് മാസ്റ്റർ ,  അസീസ് മാസ്റ്റർ,പുള്ളാട്ട് സലിം മാസ്റ്റർ , തുടങ്ങിയ  നിരവധി അദ്ധ്യാപകരും ജന പ്രതിനിധികളും പങ്കടുക്കും. ഉച്ചക്ക് നടക്കുന്ന പരിപാടിയിൽ പഴയ കാല അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയിൽ പഴയ HM ഹംസ മാസ്റ്റർ മുഖ്യഅതിഥി ആയിരിക്കും. ഇതിന്റെ ഭാഗമായി വിവധ കലാപരിപാടികളും അരങ്ങേറും. വാർത്ത സമ്മേളനത്തിൽ , നിസാർ അച്ചനമ്പലം , ഇസ്മായിൽ മേമാട്ടു പാറ , റബീഹ് അച്ചനമ്പലം , സൈദലവി ചേറൂർ , സിദ്ധിഖ് വലിയോറ , എന്നിവർ പങ്കടുത്തു.



Post a Comment

0 Comments