Flash News

6/recent/ticker-posts

വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും ഈ സര്‍ക്കാര്‍ പോരാടും - മന്ത്രി മുഹമ്മദ് റിയാസ്

Views

തിരുവനന്തപുരം : കേരളത്തെ യു.പിയും ബിഹാറും രാജസ്ഥാനും പോലെയാക്കി തീര്‍ത്ത് ആളുകളെ തമ്മിലടിപ്പിടിച്ച് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും ആര് ശ്രമിച്ചാലും ജീവന്‍ പോകുന്നതുവരെ പോരാടാന്‍ ഈ സര്‍ക്കാര്‍ തയാറാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സിലബസുകളില്‍ വര്‍ഗീയ വിഷം കുത്തിക്കയറ്റാനും സര്‍വകലാശാലകളില്‍ അനര്‍ഹരെ തിരുകിക്കയറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ചെയ്യാന്‍ ഒന്നുമില്ലെന്നും അതേസമയം അവര്‍ക്ക് ചില കടമകള്‍ ഉണ്ടെന്നും ഭരണഘടനാ നിര്‍മാണസഭയില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ കൃത്യമായി പറയുന്നുണ്ട്. ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നടത്തുന്നതെന്നു പരിശോധിക്കേണ്ടതുണ്ടെന്നും റിയാസ് പറഞ്ഞു.

സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത വ്യക്തിയാവണം ഗവര്‍ണര്‍ എന്നാണ് സർക്കറിയ കമീഷന്‍ 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത്. ഇന്നത്തെ ഗവര്‍ണറുടെ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഏത് പാര്‍ട്ടിയിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതെന്ന സംശയം പൊതുവില്‍ ഉണ്ടാവാം. അത് ഓരോരുത്തരും സ്വയം മനസിലാക്കി മുന്നോട്ടുപോവുന്നതാണ് നല്ലത്.

ഇപ്പോള്‍ ആര്‍.എസ്.സിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ പോയത്. അത് എങ്ങനെയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ആകുന്നത്? മതരാഷ്ട്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. നേരത്തെ ആര്‍.എസ്.എസ്. തലവന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് മാധ്യമങ്ങളിലൂടെ കണ്ടതാണ്. ആര്‍.എസ്.എസിന്റെ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്തരം പദവികള്‍ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ആ പ്രവണതയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രതിപക്ഷനേതാവ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റു ചില സാസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ ഭരണഘടനാപരമായി ചെറുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments