Flash News

6/recent/ticker-posts

അകാലത്തിൽ പൊലിഞ്ഞ റിസ് വാന് ഒരു ആനുകൂല്യവും ഫിഷറീസ് വകുപ്പ് നൽകില്ല: ജനം നീതിക്കായി നിവേദനം നൽകും

Views
താനൂർ : താനൂരില്‍ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍പെട്ട്  താനൂര്‍ കോര്‍മ്മാന്‍കടപ്പുറം സ്വദേശിയായ കോട്ടിലകത്ത് റഷീദ് മകന്‍ മുഹമ്മദ് റിസ് വാന്‍ മരണപ്പെട്ടു. വെറും 19 വയസ്സ് പ്രായമായിരിക്കേ കുടുംബത്തിന്‍റെ പ്രാരാബ്ദം മൂലമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയായ  ഉടനെ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടത്.  പിതാവ് റഷീദ് വലിയ വള്ളത്തിലാണ് ജോലിക്ക് പോയിരുന്നത്. അസുഖം കാരണം തുടരെ പണിക്ക് പോവാന്‍പറ്റാത്ത സാഹചര്യം ആണ് ഉള്ളത്.  ഇത് കാരണമാണ് പിതാവിന് ജോലിക്ക് പോവാന്‍ കഴിയാതിരുന്നതും മകന്‍ മുഹമ്മദ് റിസാ വാനെ ജോലിക്ക് അയച്ചുതുടങ്ങിയതും.  ചെറുതോണിക്കാര്‍ക്ക് ചെറിയ രീതിയില്‍ മത്സ്യം ലഭിക്കുന്നത് കൊണ്ട് ജീവിക്കാനായി മകനെ ജോലിക്ക് അയക്കുകയായിരുന്നു.  

 മാതാവും പിതാവും രണ്ട് സഹോദരിമാരും, വിദ്യാര്‍ത്ഥിയായ ഒരു സഹോദരനും  ഉള്ള കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ഈ 19 കാരന്‍.  നിര്‍ഭാഗ്യവശാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ പോയപ്പോള്‍ അംഗത്വത്തിന് അപേക്ഷിക്കുന്നതിന് സമയം ആയില്ല എന്ന് പറഞ്ഞ് രണ്ട് പ്രാവശ്യം ഫിഷറീസ് ഓഫീസില്‍ നിന്നും തിരിച്ചയച്ചു.  ടിയാന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മത്സ്യബന്ധനത്തിടയില്‍ മരണപ്പെടുന്നവര്‍ക്കുള്ള ഇന്‍ഷൂറന്‍സ് ആനുകുല്യവും, ക്ഷേമനിധി ആനുകൂല്യവും ഇത് കാരണം ലഭിക്കില്ല.  കുടുംബത്തിന്‍റെ ഏക ആശ്രയവും നാഥനുമായ കുട്ടിക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുന്നത് വലിയ നീതികേടാവും.

ആയത് കൊണ്ട് ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ഈ കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന ധനസഹയവും ക്ഷേമനിധി ആനുകൂല്യവും ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.


Post a Comment

0 Comments