Flash News

6/recent/ticker-posts

ദുബൈയിൽ നിര്യാതനായ ഷാനിദിന്റെ മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കബറടക്കി

Views

ദുബൈ. മലപ്പുറം വേങ്ങര സ്വദേശി  മുസ്തഫ കോട്ടുപറമ്പലിന്റെ മകൻ ഷാനിദ് ( 24) വ്യായാഴ്ച ദുബൈ യിൽ വെച്ചു നെഞ്ചു വേദന അനുഭവപെട്ടാണ് മരണപ്പെട്ടത്. ദുബായ് അൽഖുസ് 2-ൽ ഗ്രോസറി ഷോപ്പിൽ ജോലിക്കാരമായിരുന്നു ഷാനിദ്.  ജോലി കഴിഞ്ഞു റൂമിൽ എത്തിയ ശേഷം നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു .  ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അവിവാഹിതനായ ഷാനിദ് രണ്ട് വർഷം മുമ്പാണ് ദുബൈയിൽ എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

ദുബൈ കെഎംസിസി പ്രവർത്തകരായ ഇബ്രാഹീം ബേരിക്കയുടെ നേതൃത്വത്തിൽ സുഹൈൽ കോപ്പ, അസ്ബുദീൻ വേങ്ങര എന്നിവർ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകി. വെള്ളഴ്ച രാത്രിയിലെ ദുബൈ കോഴിക്കോട് വി മാനത്തിൽ നാട്ടിൽ എത്തിച്ചു  വേങ്ങര ടൗൺ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്തു.


Post a Comment

0 Comments