Flash News

6/recent/ticker-posts

കൊവിഡ് മരണം: കണ്ണൂർ പാനൂരില്‍ മാസ്‌ക് നിര്‍ബന്ധമാക്കി , പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല

Views

പാനൂര്‍: നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ കൊവിഡിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ തീരുമാനമായി. പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ളയാണ് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പൊതുസ്ഥലങ്ങളില്‍ ആള്‍ക്കുട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നഗരസഭയില്‍ അറിയിച്ച് സമ്മതം വാങ്ങണമെന്നും യോഗത്തില്‍ തീരുമാനമായി. പ്രായമായവരെ ആവശ്യമെങ്കില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.

 *കോഴിക്കോട്* : സംസ്ഥാനത്ത് കോറോണ ബാധിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോടും കണ്ണൂരുമാണ് കോറോണ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് വട്ടോളി സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂർ സ്വദേശി അബ്ദുള്ള (82) എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചത്. കുമാരൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



Post a Comment

0 Comments