Flash News

6/recent/ticker-posts

മൂന്നു പോക്സോ കേസുകളിലായി മൂന്നു പേര്‍ റിമാന്‍ഡിൽ

Views

മലപ്പുറം : മൂന്നു പോക്സോ കേസുകളിലായി മൂന്നു പ്രതികളെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുട്ടിയുടെ പിതാവു തന്നെയാണ്. 2022 ജൂലൈ മാസത്തില്‍ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പുറത്തു പറഞ്ഞാല്‍ കുട്ടിയുടെ മാതാവിനെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍പറയുന്നു ഇക്കഴിഞ്ഞ 19ന് കുട്ടി മാതാവിനൊപ്പം കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊണ്ടോട്ടി പോലീസ് ആണ് കേസ് കേസന്വേഷിക്കുന്നത്.കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മറ്റൊരു കേസില്‍ പ്രതി അതിജീവിതയുടെ സഹോദരീ ഭര്‍ത്താവാണ്. 14 കാരിയാണ് പരാതി നല്‍കിയത്. 2021 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ 19 വരെ പലതവണ ബാലികയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ആദ്യ രണ്ടു കേസുകളില്‍ ജനുവരി മൂന്നു വരെയും മൂന്നാമത്തെ കേസില്‍ ജനുവരി അഞ്ച് വരെയും റിമാന്‍ഡ് ചെയ്ത പ്രതികളെ കോടതി മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചു.പതിമൂന്നുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ വണ്ടൂര്‍ കാരക്കാപറമ്ബ് മുക്കണ്ണന്‍ മുജീബ് റഹ്മാ (51)നെ കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്കു വരികയായിരുന്ന കുട്ടിയെ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാള്‍ പിടി വിടുകയും കുട്ടി വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ 19ന് വണ്ടൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments