Flash News

6/recent/ticker-posts

മീൻ വളർത്തുകയായിരുന്ന പ്ലാസ്റ്റിക് പെട്ടിയിൽ വീണ് മരിച്ച കുട്ടിയുടെ മയ്യിത്ത് ഇന്ന് ഖബറടക്കും

Views
കണ്ണന്തളി : മീൻ വളർത്തുന്ന പെട്ടിയിൽ വീണു മരണപ്പെട്ട കുഞ്ഞിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും.കണ്ണംന്തളി അൽനൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫഹ്മിനാണ് (2)മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30നാണ് സംഭവം. കുട്ടിയെ കാണാതായ വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് പെട്ടിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അടുക്കള മുറ്റത്ത് സഹോദരങ്ങൾ മീൻ വളർത്താൻ ഉപയോഗിച്ച മത്സ്യവിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടിയായിരുന്നു ഇത്. നിറയെ വെള്ളവുമുണ്ടായിരുന്നു. മാതാവ്: ഫൗസിയ. തിരൂർ ഗവ.ജില്ലാആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.



Post a Comment

0 Comments