Flash News

6/recent/ticker-posts

ഏക ദിന പാസ്‌വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.

Views
മലപ്പുറം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിൽ
ഹൈസ്കൂൾ ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള പാസ്സ്‌വേർഡ് പദ്ധതി എ.കെ.എം.എച്ച്.എസ് കോട്ടൂർ സ്കൂളിൽ നടന്നു.ഷൌക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അലി കടവണ്ടി യുടെ അദ്ധ്യഷതയിൽ വാർഡ് കൗൺസിലർ ഹനീഫ കെ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ കരിയർ ഗൈഡൻസ് ഗോൾ സെറ്റിംഗ്  ലീഡർഷിപ്പ് ടൈം മാനേജ്മെന്‍റ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ 
ജമാലുദ്ധീൻ മണ്ണര്‍കാട്,ജെ ഷാഹിദലി എന്നവര്‍ ക്ലാസുകൾ എടുത്തു.സ്കൂൾ മാനേജർ ശ്രീ ഇബ്രാഹിം ഹാജി,പ്രധാന അധ്യാപകൻ ശ്രീമതി സൈബനീസ,സി.സിഎം.വെെ പ്രതിധിധി കമറു കക്കാട്,അധ്യാപക പ്രതിനിധികളായ സുഭദ്ര ടീച്ചര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ലത്തീഫ് കെ,ഗഫൂർ പി എന്നിവര്‍ ആശംസകൾ അറിയിച്ചു. പാസ്സ്‌വേർഡ്‌ കോർഡിനേറ്റർ വർഗീസ് എം ഐസക്  നന്ദി പ്രകാശിപ്പിച്ചു.സമാപന സമ്മേളനം ശാസ്ത്രപദം കോർഡിനേറ്റർ എബിൻ ഫിനോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഹയർ സെക്കന്ററി അധ്യാപരുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ്‌ വിതരണം നടത്തി.


Post a Comment

0 Comments