Flash News

6/recent/ticker-posts

കോഴിക്കോട് ഇഖ്‌റ ആശുപത്രിയും വടകര പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ധാരണാ പത്രം ഒപ്പുവെച്ചു

Views
കോഴിക്കോട്: ആതുര ശുശ്രൂഷാ രംഗത്ത് യോജിച്ച മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയും വടകര പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ധാരണാ പത്രം  ഒപ്പുവെച്ചു.  ഇതോടെ 'പാർക്കോ' ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ  നടത്തിപ്പ് പൂർണ്ണമായും ഇഖ്‌റ ഏറ്റെടുത്തു. ജനുവരി ഒന്ന് മുതലാണ് പുതിയ മാനേജ്‌മെന്റ് നിലവിൽ വരുന്നത്.  ഇഖ്‌റയുടെ അനുഭവ സമ്പത്തും  പാർക്കോയുടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും കൈകോർക്കുന്ന പുതിയൊരു ആരോഗ്യ മുന്നേറ്റമാണ് ഈ സഹകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.   ഒപ്പുവെക്കൽ ചടങ്ങിൽ പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി. പി അബൂബക്കർ, ജെഡിറ്റി ഇസ്‌ലാം കമ്മറ്റി സെക്രട്ടറി ഡോ. വി. ഇദ്‌രീസ്, ഇഖ്‌റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ, ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ജസീൽ, പാർക്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ.പി, ഡയറക്ടർ അബ്ദുൽ വാഫി ജെഡിടി ഭാരവാഹികളായ ഇ. വി ലുക്മാൻ, സി. എ ഹാരിഫ്, ഹിലാൽ ഹസ്സൻ, എൻ. കെ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments