Flash News

6/recent/ticker-posts

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി, ചടങ്ങില്‍ പങ്കെടുക്കില്ല

Views

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങിൽ പങ്കെടുക്കില്ല. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

ജനുവരി 22നാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമ രാജ്യാന്തര വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയിൽവെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകൾ ഫ്ളാഗ് ഒഫ് ചെയ്യും. അതിനു ശേഷം പൊതുറാലിയെ അഭിസംബോധന ചെയ്യും. കോടികണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ സൂചന.



Post a Comment

0 Comments