Flash News

6/recent/ticker-posts

വിഡിയോ കോള്‍, അശ്ലീല ദൃശ്യങ്ങള്‍…; പ്രവാസി യുവാവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Views ആലപ്പുഴ: ആലപ്പുഴ: തന്റെ ഫോണിലേക്ക് വിദേശ നമ്പറില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പറില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു.

സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. വിദേശ നമ്പരില്‍ നിന്നും ആദ്യം വാട്‌സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരുകയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചിരുന്നു. വിഡിയോ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് പങ്കുവച്ചത്.

വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കള്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. സംഭവം പ്രശ്‌നമായതോടെ മാപ്പ് പറഞ്ഞ് തലയൂരാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ അരിത ബാബു തീരുമാനിക്കുകയായിരുന്നു.


Post a Comment

0 Comments