Flash News

6/recent/ticker-posts

കുട്ടി മന്ത്രിമാരും സ്പീക്കറും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മലപ്പുറം ജില്ലയിൽ ബാലസഭക്ക് തുടക്കം കുറിച്ചു.

Views

മലപ്പുറം:മങ്കട മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റെനാ ഫാത്തിമ..റെനാ ഫാത്തിമ...
മങ്കട മണ്ഡലത്തിലെ ഈ പുതിയ മന്ത്രിയെ കണ്ടാൽ ആരും ഒന്ന് അമ്പരക്കും.മന്ത്രിക്ക് ഇത്രേം ചെറുപ്പമോ എന്ന് മൂക്കത്ത് വിരൽ വെക്കും.മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ബാലപാർലമെൻറിലാണ് ഈ കുട്ടി മന്ത്രി പ്രതിജ്ഞയെടുത്തത്.ബാല പാർലമെൻറിനോട് അനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻറെ നേതൃത്വത്തിലാണ് കുട്ടികൾക്ക് വേണ്ടി ഇത്തരമൊരു പരിപാടി നടന്നത്. ബാല പാർലമെൻറ് ഉത്ഘാടനം നിർവഹിക്കാനെത്തിയ കലക്ടറെ ബാല പാർലമെൻറ് സ്പീക്കർ,വിവിധ വകുപ്പ് മന്ത്രിമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.പാർലമെൻറിനെ സംബന്ധിച്ചും ഇന്ത്യൻ ഭരണ ഘടനയെകുറിച്ചും ഒട്ടനവധി കാര്യങ്ങൾ അനുഭവിച്ച് മനസ്സിലാക്കാൻ ഇത്തരം ബാല പാർലമെൻറുകൾ കൊണ്ട് സാധിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് ഐ.എ.എസ് പറഞ്ഞു.
 ദേശീയ ഗാനത്തോടെ ആരംഭിച്ച ബാല പാർലമെൻറിൽ  പുതിയ മന്ത്രിമാർ പ്രതിജ്ഞയെടുത്ത് ചുമതലയേറ്റു.ഗവൺമെൻറിൻറെ ലക്ഷ്യങ്ങൾ,പുതിയ പദ്ധതികൾ ,പുരോഗതികൾ എന്നിവ പാർലമെൻ്റിൽ ചർച്ച ചെയ്തു.അന്തരിച്ച മലയാളത്തിൻറെ പ്രിയ എഴുത്തുകാരി പി.വത്സലക്ക് ബാലപാർലമെൻറിൽ പ്രധാന മന്ത്രി നിദ ഷെറിൻ ആദരാഞ്ജലികൾ അർപ്പിച്ചു.
അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്ത അവസ്ഥ സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്ന്ചോദിക്കുന്നത് മറ്റാരുമല്ല സാമൂഹ്യ നീതി,ശിശു ക്ഷേമ  വകുപ്പ് മന്ത്രി  റിയ ഗഫൂറാണ്.യഥാർത്ഥ പാർലമെൻ്റിനോട് കിടപിടിക്കുന്ന പ്രകടനമാണ് ബാല പാർലെൻറിലേത്. ബാല പാർലമെൻറിൽ രാഷ്ട്രപതിയായി ഫാത്തിമ അഫ്നയും,സ്പീക്കറായി അൻഷിഫ,സെക്രട്ടറി ജനറലായി നേഖയും പ്രധാന മന്ത്രിയായി നിദഷെറിനും പാർലമെൻറിനെ മികവുറ്റതാക്കി.ജില്ലയിലെ വിവിധ പഞ്ചായത്ത് ബാലസഭക
ളിൽ നിന്നും തിരഞ്ഞെടുത്ത 90 കുട്ടികളാണ് ബാലസഭക്കായി ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേർന്നത്.
കഴിഞ്ഞ ദിവസം ബാലസഭാ ക്യാമ്പയിനിൻറെ ഭാഗമായി മലയിൽ ഫാം ഹൌസ് ഹാളിൽ വെച്ച് ബാലസഭാ പാർലമെൻറ് പരിശീലനം നൽകിയിരുന്നു.കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഹസ്കർ.പി.എം,ബ്ലോക്ക് കോർഡിനേറ്റർമാരായ അനീഷ് ,ചരിഷ്മ,ഖയ്യും,ബാലസഭാ ആർ പി മാരായ അബ്ദുൾ റഹിം.ടി.കെ,സുരേന്ദ്രൻ,സാജു മാമ്പ്ര,ജംഷീറ നൂഹ്,അൻഷിദ മോൾ, പ്രിയ ചന്ദ്രൻ എന്നിവർ ബാല പാർലമെൻറിന് പൂർണ്ണ പിന്തുണയും പരിശീലനവും നൽകി .
2004 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും ഇന്ത്യ പങ്കാളിയുമായിട്ടുള്ള കുട്ടികൾക്കിണങ്ങിയ ലോകപ്രഖ്യാപനം അനുസരിച്ച് കുട്ടികളുടെ വികസനക്ഷേമ പ്രവർത്തനങ്ങളിലും പൊതു സാമൂഹ്യ വികസന പ്രക്രിയയിലും പങ്കെടുക്കാൻ കട്ടികൾക്ക് അവകാശമുണ്ട്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഭരണസമിതികൾക്ക് ചുമതലയുണ്ട്. കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ അഭിപ്രായങ്ങൾ,ആവശ്യങ്ങൾ എന്നിവ നിർഭയമായി പ്രകടിപ്പിക്കുന്നതിനുള്ള  വേദിയാണ് ബാലപാർലമെന്റ്.
കുട്ടികളെ ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കുന്നതിനായി ബാലസഭ കുട്ടികൾക്ക് എല്ലാ വർഷവും ജില്ലാ,സംസ്ഥാന തലങ്ങളിൽ ബാലപാർലമെന്റ് സംഘടിപ്പിച്ചു വരുന്നു.ബാലപാർലമെന്റ് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി വാർഡ് തലത്തിൽ ബാലസദസും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രത്യേക ബാലപഞ്ചായത്ത്/ബാലനഗരസഭയും നടത്തും. വിവിധ വകുപ്പുകളുടെ മേധാവികളുമായി കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ സംവദിക്കുന്നതിനും സംശയങ്ങൾക്കു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മറുപടി ലഭ്യമാക്കുന്നതിനും വേണ്ട ഒരു വേദി ബാലസഭ കുട്ടികൾക്ക് പഞ്ചായത്ത/നഗരസഭ, ജില്ല സംസ്ഥാന തലങ്ങളിൽ ഉണ്ടാകും.പ്രത്യേക ബാല പഞ്ചായത്ത്/ ബാല നഗരസഭ,ജില്ലാ ബാല പാർലമെൻറ്,സംസ്ഥാന ബാല പാർലമെൻറ്, എന്നിവ ഇതിൻറെ ഭാഗമായി ഉണ്ടാകും.5 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബാല സഭയിൽ ഉണ്ടാവുക.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments