Flash News

6/recent/ticker-posts

ഭര്‍ത്തൃമാതാവിനെ മര്‍ദ്ദിച്ച മഞ്ജുമോള്‍ക്ക് ഇനി അട്ടക്കുളങ്ങരയില്‍ കഴിയാം, ജാമ്യാപേക്ഷ കാേടതി തള്ളി

Views


കരുനാഗപ്പള്ളി: മറവിരോഗം ബാധിച്ച ഭർത്തൃ മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും കസേരയിൽ നിന്ന് തള്ളിയിടുകയും ചെയ്ത കേസിൽ അറസ്റ്റിലായ സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാൻ ജാമ്യം നൽകണമെന്ന ആവശ്യം തള്ളുകയായിരുന്നു. പതിനാലുദിവസത്തേക്ക് റിമാർഡ് ചെയ്ത മഞ്ജുമോൾ തോമസിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

തെക്കുംഭാഗം പൊലീസാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തത്. ഏലിയാമ്മ വർഗീസിനാണ് (80) മർദ്ദനമേറ്റത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.ഒരുവർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.

മഞ്ജുമോളുടെ മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. മഞ്ജു നേരത്തെയും ഏലിയാമ്മയെ മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മർദ്ദനം പതിവായതോടെ കഴിഞ്ഞ മാസം നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ഏലിയാമ്മയെ നാല് ദിവസത്തേക്ക് അയൽപക്കത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. പൊലീസിന്റെ നേതൃത്വത്തിൽ കൗൺസലിംഗ് നൽകിയ ശേഷമാണ് പിന്നീട് ഏലിയാമ്മയെ തിരികെ വീട്ടിലേക്ക് അയച്ചത്. ഇതിനിടെ പല തവണ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടുണ്ടായ തർക്കത്തിനിടെ മഞ്ജു ഏലിയാമ്മയെ വടി ഉപയോഗിച്ച് ക്രൂരമായി അടിച്ചു. ഈ സമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകൻ ജയിംസ് വീട്ടിലെത്തിയപ്പോഴാണ് ഏലിയാമ്മയെ അവശ നിലയിൽ കണ്ടെത്തിയത്. മാതാവിനെ ആശുപത്രിയിൽ എത്തിച്ചശേഷം ജയിംസ് തെക്കുംഭാഗം സ്‌റ്റേഷനിലെത്തി മഞ്ജുവിനെതിരെ പരാതി നൽകി. ഏലിയാമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ വൈകിട്ടോടെ മഞ്ജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.തെക്കുംഭാഗം സി.ഐ എം.ദിനേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അമ്മയെ ഭാര്യ തല്ലുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും ജയിംസാണെന്നാണ് പൊലീസ് നൽകുന്ന സൂചന.



Post a Comment

0 Comments