Flash News

6/recent/ticker-posts

ദുബൈ വിമാനത്താവളം വഴിഈ മാസം കടന്നുപോകുന്നവരാണോ നിങ്ങൾ ?യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

Views
ദുബായ്: പ്രതിദിനം നിരവധി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. പ്രവാസികളും നാട്ടിലേക്ക് പോകാൻ പ്രധാനമായും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ദുബൈ വിമാനത്താവളത്തെയാണ് അധികവും ആശ്രയിക്കുന്നത്. ഈ മാസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടി, ക്രിസ്‌മസ് അവധി എന്നീ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കും.

അതിനാൽ 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്നാണ് കമ്പനികളുടെ അറിയിപ്പ്. ഡിസംബറിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ മുൻകൂട്ടി കാര്യങ്ങൾ കാണണം. എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ വെബ് ചെക്ക് ഇന്നും എയർപോർട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. സിറ്റി ചെക്ക് ഇൻ, ഹോം ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവർ ആ വഴി തേടണമെന്നും അവർ അഭ്യർത്ഥിച്ചു.



Post a Comment

0 Comments