Flash News

6/recent/ticker-posts

മലപ്പുറം ജില്ലയെ ഭിന്നശേഷി സൗഹ്യദ ജില്ലയാക്കും. എം.കെ. റഫീഖ

Views

മലപ്പുറം: മലപ്പുറം ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. റഫീഖ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതി വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് നടന്ന ഭിന്ന ശേഷി ഗ്രാമ സഭ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ ഭിന്നശേഷി ക്കാർക്കുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബഡ്സ് സ്കൂളുകളെ അവരുടെ രക്ഷിതാക്കൾക്ക് കൂടി ഗുണകരമാവുന്ന രീതിയിൽ ബഡ്സ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം അദ്ധ്യക്ഷ്യം വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ് , പൊതുമരാമത്ത് ചെയർപേഴ്സൺ ജമീല ആലിപ്പറ്റ , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ. സി. അബ്ദുറഹ്മാൻ, യാസ്മിൻ അരിമ്പ്ര, സലീന ടീച്ചർ, ശ്രീദേവി  പ്രാക്കുന്ന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ ബിജു . എസ് പ്രസംഗിച്ചു. ക്ഷേമകാര്യ ചെയർമാൻ എൻ. എ. കരീം സ്വാഗതവും സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നന്ദിയും പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി ഷോ ജയിംസ് , അക്ഷയ ഐ. ടി. മിഷൻ കോ-ഓർഡിനേറ്റർ ഗോകുൽ . പി.ജി എന്നിവർ ക്ലാസെടുത്തു. വിവിധ ഭിന്നശേഷി സംഘടനാ പ്രതിനിധികൾ  ചർച്ചകളിൽ പങ്കെടുത്തു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments