Flash News

6/recent/ticker-posts

ഭിന്നശേഷിക്കാരെ അവഹേളിച്ച എൽ. ഡി. എഫ്. കൺവീനർ ജയരാജന്റെ നടപടി പ്രതിഷേധാർഹം.

Views
മലപ്പുറം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കിടയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി എന്ന ഒറ്റ കാരണത്താൽ ഭിന്നശേഷി ക്കാരനായ വ്യക്തിയെ പോലീസും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റിക്കാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചത് ഏറെ വേദനാജനകവും പോലീസും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റിക്കാരും ചേർന്ന് നടത്തിയ അക്രമത്തെ വെള്ള പൂശുന്നതിന് വേണ്ടി  എൽ. ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ  ഭിന്നശേഷി വിഭാഗത്തിന് നേരെ സർക്കാർ വിലക്കിയ പദം ഉപയോഗിച്ച് നടത്തിയ പ്രസ്ഥാവന പ്രതിഷേധാർഹവുമാണെന്ന്  ഡിഫ്രന്റ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. 2016ലെ റൈറ്റ്സ് ഫോർ പേഴ്സൺസ് വിത്ത് ഡിസേബിലിറ്റീസ് ആക്ട് പ്രകാരം അംഗ പരിമിതരെ മറ്റ് പദങ്ങൾ ഉപയോഗിച്ച് പരാമർശിക്കരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ ഭിന്നശേഷി ക്കാരെ അവഹേളിച്ചിട്ടുള്ളതെന്ന്  ഡി.എ. പി.എൽ. സംസ്ഥാന പ്രസിഡണ്ട് ബഷീർ മമ്പുറവും ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയലും പറഞ്ഞു.സാധാരണക്കാരെ പോലെ തന്നെ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ഭിന്നശേഷി ക്കാർക്കുമുണ്ട്. ആ അവകാശവും പ്രതിഷേധവുമാണ് നവകേരള യാത്രക്ക് നേരെയും ഉണ്ടായത്. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ വലിയ തെറ്റായി  കാണുന്ന  ഇ.പി. ജയരാജൻ  ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെയാണ് പരിഹസിച്ചിട്ടുള്ളതെന്നും ജയരാജൻ ഭിന്നശേഷി സമൂഹത്തോട് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments