Flash News

6/recent/ticker-posts

നാദാപുരത്ത് ഭർത്യവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ

Views
കോഴിക്കോട് : നാദാപുരത്ത് ഭർത്യവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്‍റെ ബന്ധു കസ്റ്റഡിയിൽ. അരൂർ പുളിയം വീട്ടിൽ അമ്മദിന്‍റെ മകൾ ഷെബിനയുടെ (30) ഭർത്താവ് ഹബീബിന്‍റെ ബന്ധു ഹനീഫിനെയാണ് എടച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷെബിനയെ ഹനീഫ് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് ഷെബിനയുടെ ബന്ധുക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്യവീട്ടിലെ മുറിയിൽ ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രാസദാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീധനപീഡന നിയമം 489 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭർത്യവീട്ടിലെ നിരന്തര പീഡനാണ് ഷെബിനയുടെ തൂങ്ങി മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഷെബിന വാതിലടച്ച വിവരം മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയിൽ കയറിയ വിവരം ഭർത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണിൽ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു.
2010ലാണ് ഷെബിനയുടെയും ഹബീബിന്‍റെയും വിവാഹം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബിന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറി താമസിക്കാൻ ഷെബിന തീരുമാനിച്ചെങ്കിലും സ്വർണം അടക്കമുള്ളവ തിരികെ നൽകാർ ഭർത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ പറയുന്നു.


Post a Comment

0 Comments