Flash News

6/recent/ticker-posts

സ്കൂൾ ഘടന മാറുന്നു, എട്ടാം ക്ളാസ് മുതൽ 12 വരെ സെക്കൻഡറി, അദ്ധ്യാപക യോഗ്യതയും മാറും

Views
ഹൈസ്കൂൾ തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഏകീകരണത്തിലേക്ക് സർക്കാർ കടക്കുന്നു. ഇതിനായുള്ള ഡോ.എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിച്ച പ്രത്യേക സമിതി സ്പെഷ്യൽ റൂളിന്റെ കരട് അടക്കം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. അധികൃതർ തുടർ നടപടികളിലേക്ക് കടന്നു. സ്പെഷ്യൽ റൂൾ പ്രാബല്യത്തിൽ വരുന്നതോടെയാകും മാറ്റങ്ങൾ ബാധകമാകുക. അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കി തുടങ്ങുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നത്.

പരിഷ്കാരം നടപ്പാക്കുന്നതോടെ എട്ടാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെ സെക്കൻഡറി എന്നറിയപ്പെടും. എട്ടുമുതൽ പന്ത്രണ്ടുവരെയുള്ള അദ്ധ്യാപകർക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അഞ്ചു മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദം ആയിരിക്കും.

ഒന്നു മുതൽ നാലു വരെ ക്ളാസുകളിലെ അദ്ധ്യാപകരുടെ യോഗ്യത പ്ളസ് ടുവും ഡി.എൽ.എഡും ആയി തുടരാം. എന്നാൽ 2030 മുതൽ ഇവർക്ക് ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം.

ഹയർ സെക്കൻഡറിയിലെ ജൂനിയർ അദ്ധ്യാപകർ സെക്കൻഡറി അദ്ധ്യാപകരാകും. എട്ട് വർഷം സർവീസുള്ള ജൂനിയർ അദ്ധ്യാപകർ സെക്കൻ‌‌ഡറി സ്കൂൾ ഗ്രേഡ് ഒന്നായിരിക്കും. വി.എച്ച്.എസ്.സി അദ്ധ്യാപകർക്കും ബാധകമാണിത്.

ഹയർ സെക്കൻ‌‌ഡറി സീനിയർ അദ്ധ്യാപകർ റിട്ടയർ ചെയ്തോ മറ്റു വിധത്തിലോ വരുന്ന ഒഴിവുകളിലേക്ക് ജൂനിയർ അദ്ധ്യാപകർക്ക് സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം തുടർന്നും ലഭിക്കും. ഹൈസ്കൂൾ അദ്ധ്യാപകരിൽ സെക്കൻ‌‌ഡറി അദ്ധ്യാപകരാകാൻ യോഗ്യതയുള്ളവരെ (പി.ജിയുള്ളവർ) സെക്കൻ‌ഡറി ഡീംഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തും. സ്‌പെഷ്യൽ റൂൾ നിലവിൽ വന്നശേഷം ഉണ്ടാകുന്ന സെക്കൻ‌ഡറി അദ്ധ്യാപക ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും.

ഹൈസ്കൂളുകൾ ലോവർ സെക്കൻഡറി

1.പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾ ഇനി സെക്കൻഡറി സ്കൂളുകൾ എന്നറിയപ്പെടും

2.10 ാം ക്ലാസ് വരെ മാത്രമുള്ളവ ലോവർ സെക്കൻ‌ഡറിയാവും

3. ഏഴാം ക്ളാസ് വരെയുള്ളവ പ്രൈമറി സ്കൂളുകളാവും

4. നാല് \ അഞ്ച് വരെയുള്ളവ ലോവർ പ്രൈമറി സ്കൂളുകളാവും

ലോവർ പ്രൈമറിയിലും

മേധാവി പ്രിൻസിപ്പൽ

ഹെഡ്‌മിസ്ട്രസ് \ ഹെഡ്മാസ്റ്രർ മാറി എല്ലാ വിഭാഗം സ്കൂളുകളുടെയും മേധാവികൾ പ്രിൻസിപ്പൽമാരാവും. പന്ത്രണ്ടാം ക്ളാസ് വരെയുള്ള സ്കൂളുകളുടെ മേധാവി സെക്കൻ‌ഡറി സ്കൂൾ പ്രിൻസിപ്പൽ. പത്താം ക്ളാസ് വരെ മാത്രമുള്ള സ്കൂളുകളിൽ ലോവർ സെക്കൻഡറി പ്രിൻസിപ്പൽ

അഞ്ചു മുതൽ ഏഴുവരെയുള്ള നിലവിലെ യു.പി സ്കൂളുകളിൽ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ. ഒന്നു മുതൽ നാലുവരെ ക്ളാസുകളുള്ള സ്കൂളുകളിൽ ലോവർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ.


Post a Comment

0 Comments