Flash News

6/recent/ticker-posts

പാലിയേറ്റീവ് ദിനാചരണം തിരൂരങ്ങാടിയിൽ വിളംബര ജാഥ 15 ന്

Views

തിരൂരങ്ങാടി: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 15 ന് തിങ്കളാഴ്ച രാവിലെ 9.30 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രി പരിസരത്ത് വിളംബര റാലി നടക്കും. ജനപ്രതിനിധികൾ, ആശാ വർക്കർമാർ ,. കുടുംബശ്രീ അംഗങ്ങൾ, ട്രോമാ കെയർ വളണ്ടിയേഴ്സ് , മത-സാമൂഹ്യ-സാംസ്കാരിക- സന്നദ്ധ പ്രവർത്തകർ , വ്യാപാരി വ്യവസായി, ആരോഗ്യ പ്രവർത്തകർ തുടങ്ങി യവർ പങ്കെടുക്കും.
ജനുവരി അവാസാനത്തിൽ നടത്തുന്ന പാലിയേറ്റീവ് സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ജനുവരി 15 ന് - രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്നും നഗര സഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസും അറിയിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments