Flash News

6/recent/ticker-posts

കേരളത്തിൽനിന്ന് 16,776 പേർക്ക് ഹജ്ജിന് അവസരം, നറുക്കെടുപ്പ് നാളെ

Views
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കഴിൽ ഹജ്ജിന് പോകാൻ ഈ വർഷം16, 776 പേർക്ക് അവസരം. കേരളത്തിന് ആദ്യമായാണ് ഇത്രയധികം ഹജ്ജ് ക്വാട്ട ലഭിക്കുന്നത്. അപേക്ഷകരിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കാറ്റഗറയിൽ ഉൾപ്പെട്ട 1250 പേർക്കും മെഹ്റമില്ലാതെ അപേക്ഷിച്ച ലേഡി വിതൗട്ട് മഹ്റം വിഭാഗത്തിൽ അപേക്ഷിച്ച 3584 പേർക്കും നേരിട്ട് നറുക്കടെപ്പില്ലാതെ അവസരം ലഭിക്കും.

ശേഷിക്കുന്ന 11,942 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. കേരളത്തിൽ ഈ വർഷം 24,784 പേരാണ് അപേക്ഷിച്ചത്. 8008 പേരാണ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഹജ്ജ് നറുക്കെടുപ്പ് നാളെ രാവിലെ 11 മണി മുതൽ ദൽഹിയിൽ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ വൈകുന്നേരത്തോടെ ഹജ്ജ് കമ്മിറ്റിയുടെ വെബൈറ്റിൽ ലഭ്യമാക്കും.അപേക്ഷ സമർപ്പിച്ചവർക്ക് കവർ നം ഉപയോഗിച്ച് നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാവും


Post a Comment

0 Comments