Flash News

6/recent/ticker-posts

ഷാര്‍ജയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Views

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ്.എന്‍ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്.

ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ദൈത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഷാര്‍ജയിലെ അല്‍ ദൈതില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടം. പുതുവത്സര ദിനത്തില്‍ യാത്രപോയി തിരികെ വരുന്നതിനിടെ അല്‍ദൈതില്‍ വെച്ച് റോഡില്‍ യുടേണ്‍ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.

അജ്മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തില്‍ ജീവനക്കരനാണ് ജസീം. ഇദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരി പുത്രിയുടെ ഭര്‍ത്താവാണ് ഷനോജ്. ഇരുവരുടെയും മൃതദേഹങ്ങള്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സെയ്?ദ്? മുഹമ്മദ്? ഷാജഹാനാണ് സനോജിന്റെ പിതാവ്. മാതാവ്: നൂര്‍ജഹാന്‍, ഭാര്യ: എന്‍.എസ് ശബ്‌ന. മക്കള്‍: മുഹമ്മദ് സയാന്‍, സാദിയ ഫര്‍ഹത്, സമീഹ ഫാത്തിമ, സിഹാന്‍.

ജസീമിന്റെ പിതാവ്: സുലൈമാന്‍. മാതാവ്: റസിയ. ഭാര്യ: ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍. മക്കള്‍: ഇഷ ഫാത്തിമ, ആദം.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.




Post a Comment

0 Comments