Flash News

6/recent/ticker-posts

ഡോക്ടർമാർ മരിച്ചെന്നു സാക്ഷ്യപ്പെടുത്തിയ വൃദ്ധന് ആംബുലൻസ് ​ഗട്ടറിൽ ചാടിയപ്പോൾ ജീവൻവച്ചു

Views


ഡോക്ടർമാർ മരിച്ചെന്നു വിധിയെഴുതിയ വൃദ്ധന് ആംബുലൻസ് ​ഗട്ടറിൽ ചാടിയപ്പോൾ ജീവൻവച്ചു. ഹരിയാനയിലാണ് കൗതുകകരമായ സംഭവം. 80കാരനായ ദർശൻ സിങ് ബ്രാർ ആണ് മരിച്ചുജീവിച്ചത്.

നാലുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ദർശൻ സിങ്ങിന്റെ ഹൃദയമിടിപ്പ് നിലച്ചതോടെ ഡോക്ടർമാർ മരണം ഉറപ്പിക്കുകയും വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും ചെയ്തു. ദർശൻ സിങ് മരിച്ചുവെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ ആശുപത്രിയിലുണ്ടായിരുന്ന ബന്ധു വിവരം വീട്ടിലറിയിച്ചു. ഇതോടെ കുടുംബം വീട്ടിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള വിറകും സംസ്കാരച്ചടങ്ങിനെത്തുന്നവർക്കായി ഭക്ഷണവുമൊക്കെ ഒരുക്കിയിരുന്നു.

ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി 100 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനം ​വലിയൊരു ഗട്ടറിൽ ചാടിയതും ദർശൻ സിങ്ങിന് ജീവൻ വയ്ക്കുന്നതും. ദർശൻ സിങ്ങിന്റെ ചെറുമകൻ ആയിരുന്നു ഈ സമയം വാഹനത്തിലുണ്ടായിരുന്നത്.

മുത്തച്ഛന്റെ കൈ അനങ്ങിയത് ശ്രദ്ധയിൽപ്പെട്ട ചെറുമകൻ തുടർന്ന് പരിശോധിച്ചപ്പോൾ ഹൃദയം മിടിക്കുന്നതും തിരിച്ചറിഞ്ഞു. ഉടൻ തന്നെ ആംബുലൻസ് അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചുവിടാൻ യുവാവ് നിർദേശം നൽകി. ആശുപത്രിയിൽ എത്തിച്ചതോടെ ഡോക്ടർമാർ ദർശൻ സിങ്ങിനെ പരിശോധിക്കുകയും ജീവനുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹൃദ്രോ​ഗിയായ ദർശൻ സിങ് ഇപ്പോൾ കർനാലിലെ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.



Post a Comment

0 Comments