Flash News

6/recent/ticker-posts

തിരൂര്‍ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മൂന്നാം വര്‍ഷത്തിലേക്ക്

Views

തിരൂർ : കഴിഞ്ഞ വര്‍ഷം ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നൂറോളം മെഡിക്കല്‍ ക്യാമ്പുകളും അരക്കോടി രൂപയുടെ ചികിത്സാനുകൂല്യങ്ങളും നല്‍കി സാമൂഹ്യ പ്രതിബദ്ധത നിര്‍വ്വഹിക്കുകയുണ്ടായി. 
രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിവസം  നീണ്ടു നില്‍ക്കുന്ന ബൃഹത്തായ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആതുര സേവന രംഗത്ത് പരിചരണം ലഭ്യമാകുന്ന വിധം ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ താഴെ പറയുന്നവയാണ് 

ഗൈനക്കോളജി വിഭാഗം 
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലില്‍ 2024 ഫെബ്രുവരി മാസം  പ്രസവിക്കുന്നവര്‍ക്കും, ഗര്‍ഭം സ്ഥിരീകരിക്കുന്നവര്‍ക്കും പ്രസവം കഴിഞ്ഞ് 6 മാസത്തേക്ക് പീഡിയാട്രിക് & ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും 
ഗര്‍ഭ പാത്ര മുഴകള്‍ , ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ തുടങ്ങിയ സര്‍ജ്ജറികള്‍ക്ക് 20% മുതല്‍ 30% വരെ ഡിസ്കൗണ്ട് 

ഓര്‍ത്തോ വിഭാഗം 
മുട്ടുമാറ്റി വെക്കല്‍ സര്‍ജ്ജറി 99000 /-(100 പേര്‍ക്ക്)

ജനറല്‍ സര്‍ജ്ജറി വിഭാഗം 

ലാപ്രോസ്കോപ്പിക് സര്‍ജ്ജറി 20% മുതല്‍ 30% വരെ ഡിസ്കൗണ്ട് 
ഹോസ്പിറ്റലില്‍ പ്രസവിക്കുന്ന 100 കുട്ടികള്‍ക്ക് സുന്നത്ത് കര്‍മ്മം സൗജന്യമായിരിക്കും. അല്ലാത്തവര്‍ക്ക് 2500/- രൂപക്ക് സുന്നത്ത് കര്‍മ്മം ചെയ്തു കൊടുക്കുന്നതാണ്. 

ജനറല്‍ വിഭാഗം 
60 വയസ്സിനു മുകളില്‍ വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേക ഹെല്‍ത്ത് പാക്കേജ്
തിരൂര്‍ മുനിസിപ്പാലിറ്റി, വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകളിലെ എല്ലാവര്‍ക്കും ലാബ് ടെസ്റ്റുകള്‍ക്ക് 15% ഡിസ്കൗണ്ട് (ഓ. പി)

ഇ.എന്‍. ടി വിഭാഗം 
Tonsil സര്‍ജ്ജറി 25000/- രൂപ
തൈറോയ്ഡ് സര്‍ജ്ജറി 50000/- രൂപ
മൂക്കിന്‍റെ പാലം കറക്ട് ചെയ്യുന്ന സര്‍ജ്ജറി 23000/- രൂപ

ശ്വാസകോശ വിഭാഗം 
അലര്‍ജി ബ്ലഡ് ടെസ്റ്റ് 15% ഡിസ്കൗണ്ട് 
പി. എഫ്. ടി   50%  ഡിസ്കൗണ്ട് 

കാര്‍ഡിയോളജി വിഭാഗം 
എക്കോ ടെസ്റ്റ് 50% ഡിസ്കൗണ്ട്
ഇ. സി. ജി  50% ഡിസ്കൗണ്ട്

ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം 
എന്‍ഡോസ്കോപ്പി  1250/- രൂപ

ഡെന്‍റല്‍ വിഭാഗം
Orthognathic Surgery (മുഖത്തിന്‍റെ രൂപം മാറ്റുന്ന ശസ്ത്രക്രിയ) 100000/- രൂപ 

റേഡിയോളജി വിഭാഗം 
CT, USG, FNAC, ANOMALY SCAN, DOPLER, XRAYഎന്നീ പ്രൊസീജിയറുകളില്‍ 20% ഡിസ്കൗണ്ട് 

ഫിസിയോതെറാപ്പി വിഭാഗം 

എല്ലാ ഫിസിയോതെറാപ്പി പ്രൊസീജിയറുകള്‍ക്കും 15% ഡിസ്കൗണ്ട്

ഇതോടൊപ്പം തന്നെ ഏറ്റവും ആധുനികമായ ഹൃദ്രോഗ ചികിത്സാ വിഭാഗം രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി നാടിനു സമര്‍പ്പിക്കുന്നതാണ്. 
100 പേര്‍ക്ക് 99000/- രൂപക്ക് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ, 50000/- രൂപക്ക് തൈറോയ്ഡ് ശസ്ത്രക്രിയ, ഹോസ്പിറ്റലില്‍ ജനിക്കുന്ന 100 കുട്ടികള്‍ക്ക് സൗജന്യ സുന്നത്ത് കര്‍മ്മം, ഫെബ്രുവരി മാസം  ഹോസ്പിറ്റലില്‍ ഗര്‍ഭം സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രസവം കഴിഞ്ഞ് 6 മാസത്തേക്ക് സൗജന്യ പീഡിയാട്രിക് & ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍ , ഒരു ലക്ഷം രൂപക്ക് മുഖത്തിന്‍റെ രൂപം മാറ്റുന്ന ശസ്ത്രക്രിയ, തുടങ്ങിയ ആനുകൂല്യങ്ങള്‍ എടുത്തുപറയേണ്ടവയാണ് . 

പത്രസമ്മേളനത്തിൽ ഹോസ്പിറ്റൽ ചെയർമ്മാൻ അബ്ദുറഹിമാൻ രണ്ടത്താണി,വൈസ്‌ ചെയർമ്മാൻ കെ.ഇബ്രാഹീം ഹാജി,ഭരണസമിതി അംഗം കെ.അബ്ദുൽ വാഹിദ്‌,മോണിറ്ററിംഗ്‌ കമ്മിറ്റി അംഗങ്ങളായ എം.അബ്ദുള്ളക്കുട്ടി പടിഞ്ഞാറേക്കര,മുത്തു തങ്ങൾ,ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ:എ.കെ.എം.മുസ്സമ്മിൽ,എ.ഒ അബ്ദുൾ റഷീദ്‌,എം.ഡി.ഡോ: ടി.മുസ്ഥഫ,ഓപ്പറേഷൻ മാനേജർ ജസ്റ്റിൻ ജോസഫ്‌,മാനേജർ കെ.പി ഫസലുദ്ധീൻ,പി.ആർ.ഒ ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.

മേല്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേകം ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട് . ബന്ധപ്പെടേണ്ട നമ്പര്‍ 04943503000




Post a Comment

0 Comments