Flash News

6/recent/ticker-posts

വീഴ്ച പറ്റി; അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്ഐയെ സ്ഥലംമാറ്റിയെന്ന് പൊലീസ് മേധാവി കോടതിയിൽ

Views


ആ​ല​ത്തൂ​രി​ൽ പൊലീസ് സ്റ്റേഷനിലെത്തിയ അ​ഭി​ഭാ​ഷ​ക​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി​യെ​ന്ന് പൊലീ​സ് മേ​ധാ​വി ഹൈ​ക്കോ​ട​തി​യെ അറിയിച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെന്നും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ എസ്ഐക്കെതിരേ കൃ​ത്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഡി​ജി​പി കോ​ട​തി​യെ അ​റി​യി​ച്ചു.

വെര്ച്വലാ​യാ​ണ് ഡി​ജി​പി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. പൊ​ലീ​സി​ൻറെ ന​ട​പ​ടി ശ​രി​യാ​യി തോ​ന്നു​ന്നു​ണ്ടോ എ​ന്ന് ഡി​ജി​പി​യോ​ട് കോ​ട​തി ചോ​ദി​ച്ചു. സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ന​ട​ന്ന​തെ​ന്നും ഡി​ജി​പി മറുപടി നൽകി. അ​ഭി​ഭാ​ഷ​ക​നാ​യ​തു​കൊ​ണ്ടാ​ണ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു പൊലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ ആ​യാ​ൽ എ​ന്ത് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു. എ​ല്ലാ​വ​രോ​ടും പൊ​ലീ​സ് ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റേ​ണ്ട​ത്. ജ​ന​ങ്ങ​ൾ​ക്കാ​ണ് പ​ര​മാ​ധി​കാ​രം എ​ന്ന​ത് മ​റ​ന്നു​പോവ​രു​തെ​ന്നും ഡി​ജി​പി​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ഹ​നം വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ​ അഭിഭാഷകൻ അ​ക്വി​ബ് സു​ഹൈ​ലിനോട് ആ​ല​ത്തൂ​ർ എ​സ്ഐ റി​നീ​ഷാണ് മോശമായി പെരുമാറിയത്. എടോ, നീ പോടാ എന്നൊക്കെ എസ് ഐ തന്നെ നിരന്തരം വിളിച്ചത് അഭിഭാഷകൻ ചോദ്യം ചെയ്യുകയും മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നെ​തിരേ പൊലീസ് കേ​സെ​ടുക്കുകയും ചെയ്തു. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി, അ​സ​ഭ്യം പ​റ​ഞ്ഞു എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൻറെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.



Post a Comment

0 Comments