Flash News

6/recent/ticker-posts

മൂന്നിയൂരിൽ അടക്ക മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

Views

മൂന്നിയൂർ: മൂന്നിയൂരിൽ ഉണക്കാനിട്ട അടക്ക മോഷണം നടത്തുന്ന മോഷ്ടാവിനെ പിടികൂടി. മൂന്നിയൂർ കളിയാട്ട മുക്ക് കാളി കണ്ടം സ്വദേശി വെട്ടിയാട്ടിൽ സിറാജിനെയാണ് (38) അടക്ക ഉടമസ്ഥനും നാട്ടുകാരും ചേർന്ന് പിടി കൂടി പോലീസിൽ ഏൽപിച്ചത് .
കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി പറമ്പിൽ കളത്തിങ്ങൽ പാറ സ്വദേശി മുള്ളങ്ങൽ മുഹമ്മദിന്റെ അടക്കയാണ് മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെയും മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടർ, പ്ലാസ്റ്റിക് പെട്ടി, ത്രാസ് എന്നിവ സഹിതം പിടികൂടിയത്. ഇന്ന് രാവിലെ 5 മണിയോടടുത്താണ് മോഷ്ടാവിനെ പിടിച്ചത്.  അടക്ക വ്യാപാരിയായ മുള്ളുങ്ങൽ മുഹമ്മദ് പള്ളി പറമ്പ് വാടകക്കെടുത്താണ് ഇവിടെ അടക്ക ഉണക്കുന്നത്. ഉണക്കാനിട്ട അടക്ക പതിവായി മോഷണം പോവുന്നത് ശ്രദ്ധയി ൽപ്പെട്ട മുഹമ്മദ് കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി സുഹ്രുത്തിനെയും അദ്ദേഹത്തിന്റെ മകനെയും കൂട്ടി പരിസരത്ത് കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടാവ് സ്കൂട്ടറുമായി വന്ന്  പള്ളി പറമ്പിൽ കയറി അടക്ക മോഷണത്തിനുള ശ്രമത്തിനിടെ ഇവർ പിടികൂ ടുകയായിരുന്നു. മോഷ്ടാവിനെ പിടിച്ച ഇവർ നാട്ടുകാരെയും പോലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പല തവണയായി ഇവിടെ നിന്നും അടക്ക മോഷ്ടിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു.
മൂന്നിയൂർ കുന്നത്ത് പറമ്പ്, കുണ്ടം കടവ്, പാറാക്കാവ് , പാറക്കടവ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരുടെ അടക്ക ഇതിനകം മോഷണം പോയിട്ടുണ്ട്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments