Flash News

6/recent/ticker-posts

ബാക്കി കയംസുരക്ഷ കൈവരി നാടിന് സമർപ്പിച്ചു.

Views

തിരൂരങ്ങാടി: ബാക്കി കയത്ത് തിരുരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ സ്ഥാപിച്ച സുരക്ഷ കൈവരിയുടെ സമർപ്പണം ഉത്സവഛായയിൽ ജനകീയ പങ്കാളിത്തത്തോടെ നഗരസഭ ചെയർമാൻ  കെ.പി മുഹമ്മദ് കുട്ടി നിർവഹിച്ചു.പ്രദേശത്തെ അപകട ഭീഷണിക്ക് ഏറെപരിഹാരമാകുന്നതാണിത്.പ്രദേശത്തെ ഏറെ നാളെത്തെ ആവശ്യമാണ് സാക്ഷാൽക്കരിച്ചത്.
ഡിവിഷൻ കൗൺസിലർ സുജിനി മുള മുക്കിൽ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ കാര്യ ചെയർമാൻ സി പി ഇസ്മായിൽ,  പി.കെ അസീസ്, ആരിഫ വലിയാട്ട്, വഹീദ ചെമ്പ, ഒ, ബഷീർ അഹമ്മദ്, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, കെ, എം, മൊയ്തീൻ,  റഷീദ് വടക്കൻ ,സി സി നാസർ, ഗഫൂർ ചാലിൽ,ഒടുങ്ങാട്ട് ഇസ്മായിൽ , പി.ടി സിദ്ദീഖ്, ഉസ്മാൻ,  റഹീം പൂങ്ങാടൻ , പി.കെ ശബീർ ,ആശാവർക്കർ ജയന്തി,സുബൈർ,  മുസ്‌തഫ വടക്കൻ,യുസുഫ് കെ,  അക്‌ബർ,തയ്യിൽ അഷ്‌റഫ്‌,  അബ്ദു താണിക്കൽ തുടങ്ങിയ പ്രദേശവാസികൾ ഉൾപ്പെടെ വിവിധ തുറകളിലെ നിരവധി  പേർ പങ്കെടുത്തു.കൽപ്പറ്റയിലേക്ക് സ്ഥലം മാറി പോകുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് സൗമ്യക്ക് ചടങ്ങിൽ സ്നേഹോപഹാരം നൽകി.

✍️അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments