Flash News

6/recent/ticker-posts

മോട്ടോര്‍ വാഹനങ്ങളുടെ പിഴ അടയ്ക്കാൻ ഒടിപി നിര്‍ബന്ധമാക്കി

Views

മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒടിപി നിർബന്ധമാക്കി.

പരിവഹൻ സൈറ്റില്‍ രജിസ്റ്റർചെയ്ത ഫോണ്‍ നമ്പറല്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിന് ആളുകള്‍ക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നല്‍കുന്നത്. അവരില്‍ വലിയൊരു വിഭാഗത്തിനും സൈറ്റില്‍ ശരിയായ ഫോണ്‍ നമ്പർ ഇല്ല. പലരും ഇപ്പോള്‍ മറ്റ് നമ്പറുകളാകും ഉപയോഗിക്കുക. ഇവർക്കൊന്നും പിഴ അടയ്ക്കാൻ കഴിയുന്നില്ല.

ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കല്‍ പരിവഹൻ സൈറ്റില്‍ വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഫോണ്‍ നമ്പർ കാണില്ല. ചിലർ പുതിയ നമ്പർ ആധാർ കാർഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒടിപി ലഭിക്കാതെ വന്നാല്‍ മോട്ടോർ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാൻ കഴിയൂ. പിഴ അടയ്ക്കാൻ വൈകിയാല്‍ കോടതി നടപടികളിലേക്ക് നീങ്ങും.

പരിവഹൻ സൈറ്റില്‍ പിഴകിട്ടുന്ന വാഹനഉടമകള്‍ക്ക്, ഫോണ്‍ നമ്പർ മാറ്റി നല്‍കാനുള്ള ക്രമീകരണമുണ്ടായാല്‍ പ്രശ്നം പരിഹരിക്കാം. പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നവർ ചെലാൻ നമ്പറോ, വാഹന നമ്പറോ നല്‍കിയാല്‍ വാഹൻ സൈറ്റിലെ പഴയ നമ്പറിലേക്ക് സ്വമേധയാ പാസ്വേർഡ് പോകുകയാണിപ്പോള്‍. അടുത്തിടെയാണ് പിഴ അടയ്ക്കുന്നതില്‍ ഈ മാറ്റം വരുത്തിയത്. അതുവരെയും ഒടിപി ഇല്ലാതെതന്നെ ഓണ്‍ലൈനായി സ്വന്തം നിലയിലോ, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ പിഴ അടയ്ക്കാമായിരുന്നു.



Post a Comment

0 Comments