Flash News

6/recent/ticker-posts

കൈവെട്ട് കേസിലെ ഒന്നാം പ്രതി പിടിയിൽ

Views


തൊടുപുഴ : ന്യൂമാൻ കോളജിലെ ചോദ്യപേപ്പറിലൂടെ പ്രവാചകനിന്ദ നടത്തിയ പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പിടിയില്‍. സംഭവം നടന്ന് 13 വര്‍ഷത്തിനു ശേഷമാണ് സവാദ് പിടിയിലാവുന്നത്. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് നിന്നാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്.

കൈവെട്ട് കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്.

മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നം കോടതി നിര്‍ദേശിച്ചിരുന്നു.

കൈവെട്ട് സംഭവത്തിനു ശേഷം കോളജ് അധികൃതർ പ്രവാചക നിന്ദ നടത്തിയ ടി ജെ ജോസഫിനെ ജോലിയിൽ നിന്ന് പുറത്തുവിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം കുടുംബപ്രശ്നങ്ങളെ തുടർന്ന് ജോസഫിന്റെ ഭാര്യ സലോമി ജീവനൊടുക്കുകയുണ്ടായി.



Post a Comment

0 Comments