Flash News

6/recent/ticker-posts

അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

Views

അഗളി:  കാട്ടിൽ കുടുങ്ങിയ  പൊലീസ് സംഘത്തെ തിരികെ എത്തിച്ചു.  കഞ്ചാവ് തോട്ടം, മാവോയിസ്റ്റ് സാന്നിധ്യം എന്നിവ പരിശോധിക്കുവാനായി ഇന്നലെ  വനത്തിനുള്ളിൽ പ്രവേശിക്കുകയും, തിരിച്ചിറങ്ങുമ്പോൾ വഴി തെറ്റുകയും ചെയ്ത പൊലീസ് സംഘത്തെയാണ് ഇന്ന് പുലർച്ചയോടെ തിരികെ എത്തിച്ചത്. പ്രത്യേക റെസ്ക്യൂ സംഘമാണ് ഇവരെ പുറത്തെത്തിച്ചത്.

കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിയാതെ പോകുകയും, വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു 

അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും പൊലീസിനൊപ്പമുണ്ടായിരുന്നു. ആന്റി നക്സല്‍ സ്ക്വാഡ് ഉള്‍പ്പെടെ 15 പേരാണ് സംഘത്തിലുള്ളത്. ഉദ്യാഗസ്ഥർ ഫോണില്‍ ബന്ധപ്പെട്ടതായും രാവിലെ തിരിച്ചെത്തുമെന്നും പുതൂർ പൊലീസ് വ്യക്തമാക്കിയിരുന്നു.

വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു. 


തിരച്ചില്‍ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. ആന്റി നക്സൽ സ്‌ക്വാഡ് ഉൾപ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരെന്നും ഇന്ന് രാവിലെ തിരികെ എത്തുമെന്നും പുതൂർ പൊലീസ് അറിയിച്ചിരുന്നു. ഉൾവനത്തിലേക്ക് പോവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞതായും ജില്ലാ പൊലീസ് മേധാവിയും ഇന്നലെ പറഞ്ഞിരുന്നു.



Post a Comment

0 Comments