Flash News

6/recent/ticker-posts

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 ഇടത്ത് UDF മുന്നേറ്റം, LDF 9 ഇടത്ത്; മട്ടന്നൂരില്‍ കോണ്‍ഗ്രസ് വാര്‍ഡ് BJP പിടിച്ചെടുത്തു

Views തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. 10 ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലും 4 മുനിസിപ്പാലിറ്റി വാര്‍ഡിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 72 വോട്ടിനാണ് ബിജെപിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍, മാടായി പഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തവണ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ 12 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ കെ സി പ്രശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എ മധുസൂദനന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ജയചന്ദ്രന്‍ രണ്ടാമതും എല്‍ഡിഎഫ് സ്വതന്ത്രന്‍ അമല്‍ മണി മൂന്നാമതുമെത്തി.

(ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തില്‍)

തിരുവനന്തപുരം

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെള്ളാര്‍ (എല്‍ഡിഎഫ്)

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എല്‍ഡിഎഫ്)

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍വിള (എന്‍ഡിഎ)

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍(എല്‍ഡിഎഫ്)

കൊല്ലം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എല്‍ഡിഎഫ്)

പത്തനംതിട്ട

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)

ആലപ്പുഴ

വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക്(എന്‍ഡിഎ)

ഇടുക്കി

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാര്‍(യുഡിഎഫ്)

എറണാകുളം

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കല്‍പ്പക നഗര്‍ (എല്‍ഡിഎഫ്)

തൃശൂര്‍

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാര്‍ക്കുളങ്ങര (എല്‍ഡിഎഫ്)

പാലക്കാട്

ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ മുതുകാട് (എല്‍ഡിഎഫ്)

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോര്‍ത്ത് (എല്‍ഡിഎഫ്)

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രന്‍)

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)

മലപ്പുറം

കോട്ടയ്ക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചൂണ്ട (യുഡിഎഫ്)

കോട്ടയ്ക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഈസ്റ്റ് വില്ലൂര്‍ (യുഡിഎഫ്)

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)

കണ്ണൂര്‍

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എല്‍ഡിഎഫ്)

രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ (യുഡിഎഫ്)

മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ടൗണ്‍ (എന്‍ഡിഎ)

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്)

മുസ്‌ലിം ലീഗിലെ വിഭാഗീയതയെത്തുടര്‍ന്നു നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീര്‍ രാജിവച്ച വാര്‍ഡ് അടക്കം മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2 വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. ബുഷ്‌റ ഷബീറിന്റെ വാര്‍ഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരില്‍ (14) ലീഗിലെ ഷഹാന ഷഫീര്‍ 191 വോട്ടിനാണ് വിജയിച്ചത്.

മറ്റൊരംഗം വിദേശത്തായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡ് 2ല്‍ ലീഗിലെ തന്നെ നഷ്‌വ ഷാഹിദ് 176 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷമാണ് രണ്ടിടത്തും. ഇടക്കാലത്ത് എല്‍ഡിഎഫ് പിന്തുണയോടെ വിമതര്‍ ഭരിച്ചിരുന്ന നഗരസഭയില്‍ ഇതോടെ 21-9 ഭൂരിപക്ഷത്തോടെ യുഡിഎഫ് നില ഭദ്രമാക്കി. 2 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്.



Post a Comment

0 Comments