Flash News

6/recent/ticker-posts

അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കും 10000 സൗദി റിയാൽ പിഴയും

Views
അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്. ഒരു മത്സരത്തിലാണ് ലീഗിൽ അൽ നസ്ർ ക്ലബിന്റെ താരമായ റോണോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 10000 സൗദി റിയാൽ പിഴയും ചുമത്തി. നടപടിയിൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീൽ നൽകാൻ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സഊദി ലീഗിൽ മത്സരത്തിനിടെ മെസി മെസി എന്ന് ആർത്തുവിളിച്ച ആരാധകർക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അശ്ലീല ആംഗ്യം. സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റൊണാൾഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മത്സരങ്ങളിൽനിന്ന് താരത്തിനു മാറി നിൽക്കേണ്ടിവരും. എത്ര കളികളിൽ റൊണാൾഡോ പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല.
സൗദി പ്രോ ലീഗിൽ വ്യാഴാഴ്‌ചയാണ് അൽ നസ്റിന്റെ അടുത്ത മത്സരം. അതിനു മുൻപ് റൊണാൾഡോയ്ക്കെ‌തിരായ അന്വേഷണം പൂർത്തിയാക്കും.


Post a Comment

0 Comments