Flash News

6/recent/ticker-posts

വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് ആവശ്യപ്പെട്ടത് 33 കോടി: റിയാദിൽ മലയാളികൾ ഒന്നിക്കുന്നു

Views


റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി 33 കോടി രൂപ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മലയാളി സമൂഹം മോചനത്തിനായി കൈകോർക്കുന്നു. ഇതിനായി നാളെ (ഞായർ) റിയാദിൽ പ്രവാസികളുടെ യോഗം ചേരുന്നുണ്ട്. വൈകുന്നേരം 7:30 ന് റിയാദിലെ ബത്ത അപ്പോളോ ഡി പാലസിൽ (ഡിമോറ) ചേരുന്ന യോഗത്തിൽ മലയാളി സമൂഹത്തിലെ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, കലാ, കായിക, വ്യവസായിക, വിദ്യാഭ്യാസ, ജീവകാരുണ്യ, മാധ്യമ, നവമാധ്യമ മേഖലയിലെയും നേതാക്കളെയും
സഹപ്രവർത്തകരെയും റഹീം നിയമസഹായ സമിതി ക്ഷണിച്ചിട്ടുണ്ട്.


Post a Comment

0 Comments