Flash News

6/recent/ticker-posts

മർകസ് സമ്മേളനത്തിന് പരിസമാപ്തി; കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ

Views

കോഴിക്കോട് : മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക്  ബിരുദം സമ്മാനിച്ചു. 

ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന സമാപന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമായി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മർകസ് 50-ാം വാർഷിക പദ്ധതി നയരേഖ അവതരിപ്പിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കോടമ്പുഴ ബാവ മുസ്‌ലിയാർ, മർഹൂം ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഡോ. മുഹമ്മദ് റോഷൻ നൂറാനി, ശാഫി നൂറാനി, ഫോക്‌ലോർ അവാർഡ് ജേതാവ് അശ്‌റഫ് സഖാഫി പുന്നത്ത് എന്നിവരെ മർകസ് പ്രതിഭാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. രാവിലെ പത്തുമുതൽ സഖാഫി സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, ഖത്മുൽ ബുഖാരി, സഖാഫി ശൂറാ, ദിക്ർ ഹൽഖ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. 
സയ്യിദ് ഇബ്രാഹീമുൽ ഖലീല്‍ അൽ ബുഖാരി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഹസ്‌റത്ത് അല്ലാമാ ഷേർ മുഹമ്മദ് ഖാൻ സാഹിബ്, നൗഷാദ് ആലം മിസ്ബാഹി, ഫിർദൗസ് സഖാഫി കടവത്തൂർ സംസാരിച്ചു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും എൻ അലി അബ്ദുല്ല നന്ദിയും പറഞ്ഞു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബൂഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. പി എം അബ്ദുസ്സലാം, അബ്ദുൽ കരീം ഹാജി ചാലിയം, ഉസ്മാൻ സഖാഫി തിരുവത്ര, മൻസൂർ ഹാജി ചെന്നൈ, ശാബു ഹാജി ചെന്നൈ, സമസ്ത നേതാക്കൾ, ദേശീയ-അന്തർദേശീയ അതിഥികൾ സംബന്ധിച്ചു.



Post a Comment

0 Comments