Flash News

6/recent/ticker-posts

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ മലപ്പുറത്തിന്റെ തെരുവീഥികളും ഉണർന്നു

Views
ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രധാന രണ്ട് മുന്നണികൾ പ്രഖ്യാപിച്ചതോടെ അങ്കത്തട്ട് ഉണർന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് എൽ.ഡി. എഫും, യു.ഡി. എഫും തങ്ങളുടെ സ്ഥാനാ ത്ഥികളെ പ്രഖ്യാപിച്ചത്. യു.ഡി. എഫ്. സ്ഥാനാർത്ഥിയായി പൊന്നാനിയിലെ സിറ്റിംഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീറാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. പാർലിമെന്ററി രംഗത്ത്  എം.എൽ.എയായും മന്ത്രിയായും എം.പിയായും ദീർഘനാളത്തെ പരിചയമാണ് ഇ.ടിക്കുള്ളത്. 
എന്നാൽ എൽ. ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് പുതുമുഖത്തെയാണ്. ഡി.വൈ. എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും ചാനൽ ചർച്ചകളിലൂടെ സുപരിചിതനുമായ വസീഫാണ് മത്സര രംഗത്ത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഇരു മുന്നണികളും പ്രചരണങ്ങൾക്കും തുടക്കം കുറിച്ചു. ഇരു സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖരെയും പ്രധാന പാർട്ടി നേതാക്കളെയും സന്ദർശിക്കുന്ന തിരക്കിലാണെങ്കിൽ പ്രവർത്തകർ അഭിവാദ്യ പ്രകടനങ്ങളും പോസ്റ്റർ പതിക്കലും ചുമരെഴുത്തുകളുമായി മുമ്പോട്ട് പോവുന്നു. രണ്ട് സ്ഥാനാർത്ഥികളും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുന്നത് കൊണ്ട് തന്നെ ചിഹ്നത്തിന് വേണ്ടി കാത്തിരിക്കുകയും വേണ്ടി വരുന്നില്ല. പല ഭാഗത്തും ചിഹ്നങ്ങളുടെ പോസ്റ്ററുകളും കൊണ്ട് ഇപ്പോഴെ നിറഞ്ഞിട്ടുണ്ട്. പഴയ കാല തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുകയും എന്നാൽ മൾട്ടി കളർ പോസ്റ്ററുകളും ബാനറുകളും വ്യാപകമാവുകയും ചെയ്തതിനാൽ അന്യം നിന്ന് പോയിരുന്ന ചുമരെഴുത്തുകൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നതും പലയിടങ്ങളിലും കാണാം. സ്ഥാനാർത്ഥികളായ ഇ.ടി. മുഹമ്മദ് ബഷീറും വസീഫും മണ്ഡലത്തിലെ പ്രധാനികളെയും സ്ഥാപനങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ്. വരും ദിവസങ്ങളിൽ അസംബ്ലി മണ്ഡലം തിരിച്ചുള്ള കൺവെൻഷനുകളും മറ്റു പ്രചരണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതാണ്.


Post a Comment

0 Comments