Flash News

6/recent/ticker-posts

മൂന്നിയൂരിൽ മഹല്ല് കോ - ഓർഡിനേഷൻ മത സൗഹ്രദ കൂട്ടായ്മ സംഘടിപ്പിച്ചു

Views

മൂന്നിയൂർ: രാജ്യത്തിന്റെ പല ഭാഗത്തും മതങ്ങളെ തമ്മിൽ അകറ്റി നിർത്തി ഭിന്നിപ്പിന്റെ  വിഷവിത്തുകൾ പാകി മതേതര ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതിനെതിരെ മൂന്നിയൂർ പഞ്ചായത്ത് മഹല്ല് കോ - ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന ക്യാംപയിന്റെ ഭാഗമായി മതേതര ഇന്ത്യ മരിക്കരുത് എന്ന സന്ദേശമുയർത്തി  മൂന്നിയൂർ കുന്നത്ത് പറമ്പിൽ മത സൗഹ്രദ കൂട്ടായ്മ നടത്തി. കുന്നത്ത് പറമ്പ് , കളത്തിങ്ങൽ പാറ, കുണ്ടം കടവ്, ചുഴലി, നെടുംപറമ്പ് മഹല്ലുകൾ ഉൾപ്പെടു ന്ന കുന്നത്ത് പറമ്പ് മേഖല മഹല്ല് കോ - ഓർഡിനേഷൻ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കുന്നത്ത് പറമ്പ് അങ്ങാടിയിൽ നടന്ന പരിപാടി  മൂന്നിയൂർ പഞ്ചായത്ത് മഹല്ല്കോ - ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ സയ്യിദ് സലീം ഐദീദ് തങ്ങൾ ഉൽഘാടനം ചെയ്തു. മേഖലാ ചെയർമാൻ കുന്നുമ്മൽ കമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷ്യം വഹിച്ചു. പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ ,അഡ്വ: കെ.എൻ. എ. ഖാദർ എക്സ് എം.എൽ. എ. മുഖ്യപ്രഭാഷണം നടത്തി. വിവിധ മത- രാഷ്ട്രീയ സംഘടനാ നേതാക്കളായ ഊർപ്പാട്ടിൽ അബൂബക്കർ സഖാഫി, തിടുവിൽ ചന്ദ്രൻ, എൻ. എം. റഫീഖ്, റഹീം ചുഴലി, അഷ്റഫ് പി.കെ, കുഞ്ഞി മുഹമ്മദ് ഹാജി പി.കെ, സിദ്ധീഖ് മാളിയേക്കൽ, വി.പി. ബാവ ഹാജി,പി.വി.പി. അഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു. കുന്നുമ്മൽ കോയമോൻ സ്വാഗതവും സ്റ്റാർ മുഹമ്മദ് നന്ദിയും പറഞ്ഞു.മഹല്ല് കോ  - ഓർഡിനേഷൻ ഭാരവാഹികളായ ഹൈദർ . കെ. മൂന്നിയൂർ, അഷ്റഫ് കളത്തിങ്ങൽ പാറ, എൻ.എം. ബാവ, കുന്നുമ്മൽ സിദ്ധീഖ്, ആബിദ് പൂത്തട്ടായി , അബ്ദുട്ടി .പി.കെ.പരിപാടിക്ക് നേത്രത്വം നൽകി.


Post a Comment

0 Comments