Flash News

6/recent/ticker-posts

പാലക്കാട് ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് മരണം; ഡ്രൈവറുടെ നില ഗുരുതരം

Views

പാലക്കാട്: കഞ്ചിക്കോട് റയിൽവേ സ്റ്റേഷൻ റോഡിന് സമീപത്ത് പിക്കപ്പ് വാൻ ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് ഗുരുതര പരിക്ക് ഉണ്ട്. പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി ശിവൻ (57) എന്നിവരാണു മരിച്ചത്. ഡ്രൈവർ നവക്കോട് ഷാജിറിനാണ് പരുക്കേറ്റത്. കോഴികളെ കയറ്റിക്കൊണ്ടു വന്ന വാൻ ആണ് അപകടത്തിൽ പെട്ടത്.

ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ഇരു വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായി തകർന്നു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി പിക്കപ്പ് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.



Post a Comment

0 Comments