Flash News

6/recent/ticker-posts

കക്കാട്ട് കെ.എസ്. ആർ.ടി.സി.സ്വിഫ്റ്റ്,ലോ ഫ്ലോർ ബസ്സുകൾക്ക് സ്റ്റോപ്പും ഫെയർ സ്റ്റേജും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

Views

തിരൂരങ്ങാടി:ദേശീയ പാതയിലെ കക്കാട് ടൗണിൽ കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ,ലോ ഫ്ലോർ ബസ്സുകൾക്ക് സ്റ്റോപ്പും ഫെയർ സ്റ്റേജും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം എം. എൽ .എ . കെ.പി. എ. മജീദിന്റെ നേത്രത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നിവേദനം സമർപ്പിച്ചു.ദേശീയ പാതയിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ആസ്ഥാനത്തേക്കും  പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കും തീരദേശ പാതയിലേക്കും ഗവ:താലൂക്ക് ആശുപത്രിയിലേക്കും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്,  കെ.എം.എം.ഒ. അറബിക് കോളേജ്, തിരൂരങ്ങാടി യത്തീംഖാന,  ഓറിയൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തൃക്കുളം ഗവൺമെന്റ് ഹൈസ് സ്കൂൾ, തിരൂരങ്ങാടി സീതി സാഹിബ് മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ്, എം.കെ. ഹാജി ഹോസ്പിറ്റൽ തുടങ്ങിയ പതിനൊന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുംഅഞ്ച് ആശുപത്രികളിലേക്കും, ചെമ്മാട് ടൗൺ, തിരൂരങ്ങാടി ടൗൺ, പരപ്പനങ്ങാടി ടൗൺ, പാലത്തിങ്ങൽ ടൗൺ തുടങ്ങിയവയിലേക്കും ദേശീയപാതയിൽ നിന്നുമുള്ള ഏക മാർഗമാണിത്. ഇക്കാര്യങ്ങൾ പരിഗണിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസുകൾക്കും,  ലോ ഫ്ലോർ ബസുകൾക്കും ദേശീയപാതയിലെ കക്കാട് സ്റ്റോപ്പും ഫെയർ സ്റ്റേജും അനുവദിക്കണമെന്നതാണ് നിവേദനത്തിലെ ആവശ്യം. ഇക്കാര്യങ്ങൾ പരിശോധിച്ച് അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
നിവേദകസംഘത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി. എച്ച്.മഹമൂദ് ഹാജി, റഫീഖ് പാറക്കൽ, സി. എച്ച് .അയ്യൂബ്, ടി. കെ നാസർ എന്നിവരും ഉണ്ടായിരുന്നു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments