Flash News

6/recent/ticker-posts

കോടതി ഭൂമി കൈയേറിയെന്ന്; എഎപി ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രിംകോടതി

Views

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ ഓഫിസ് ഒഴിയാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജൂണ്‍ 15നകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി സമുച്ചയം നിര്‍മിക്കാനായി നല്‍കിയ ഭൂമി കൈയേറിയാണ് എഎപി ഓഫിസ് കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എഎപിയുടെ ഓഫിസുകള്‍ക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കാനായി ലാന്‍ഡ് ആന്റ് ഡെവലപ്‌മെന്റ് ഓഫിസി(എല്‍ ആന്റ് ഡിഒ)നെ സമീപിക്കാന്‍ നിര്‍ദേശിച്ചു. അനുവദിച്ച ഭൂമി കൈവശം വയ്ക്കുന്നത് തുടരാന്‍ എഎപിക്ക് നിലവില്‍ നിയമപരമായ അവകാശമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഓഫിസ് ഒഴിയാന്‍ ജൂണ്‍ 15 വരെ പാര്‍ട്ടിക്ക് സമയം അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയാണ് എഎപിക്കു വേണ്ടി ഹാജരായത്.


Post a Comment

0 Comments