Flash News

6/recent/ticker-posts

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ എംപിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു

Views

കണ്ണൂർ: ഇരുചക്രവാഹനം കാൽനടയാ ത്രക്കാരനെ ഇടിച്ചുണ്ടായ അപ കടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ വി
ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. ഞായർ രാത്രി ഏഴിന് അഴീക്കോട് വെസ്റ്റ് യുപി സ്കൂൾ പരിസരത്താണ് മണൽ സ്വദേശി ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് വായിപ്പറമ്പ് സ്വദേശിയെ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ശ്രീരാഗ് റോഡിലേക്ക്തെറിച്ചുവീണു. ഈ സമയമമാ ണ് അഴീക്കോട് ചാൽ ഭാഗത്തു നിന്ന് വി ശിവദാസൻ എംപി, സി പിഐ എം ജില്ലാ കമ്മിറ്റി അംഗം ജയിംസ് മാത്യു, ഒ കെ വിനീഷ് എന്നിവർ സഞ്ചരിച്ച വാഹനം ഇതുവഴിയെത്തിയത്. പരിക്കേറ്റ ശ്രീരാഗിനെ ഉടൻ എം പിയുടെ വാഹനത്തിൽ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിസ്സാരമായി പരിക്കേറ്റ വായിപ്പറമ്പ് സ്വദേശിയും
ചികിത്സതേടി.


Post a Comment

0 Comments