Flash News

6/recent/ticker-posts

എല്ലാ സർവകലാശാലകളിലും ഇനി ഒരേസമയം വിദ്യാർഥി പ്രവേശനം

Views

വിദ്യാർഥി പ്രവേശനം ഇനി എല്ലാ സർവകലാശാലകളിലും ഒരേസമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതിനായി, പ്ലസ് ടു ഫലത്തിന് ശേഷം മേയ് പകുതിയോടെ വിജ്ഞാപനം ഇറക്കും.

ജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. ഇത്തവണ സർവകലാശാലകളിൽ വെവ്വേറെ അപേക്ഷകൾ ഉണ്ടാവും. വൈകാതെ, കെ-റീപ് എന്ന പേരിലുള്ള ഏകീകൃത ഡിജിറ്റൽ ശൃംഖല യാഥാർഥ്യമാക്കി ഒറ്റ പ്രവേശന രീതിയും വരും.

ഇപ്പോഴുള്ള സെമസ്റ്ററിന് പുറമേ പൂർണമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്ക് മാറുന്നതാണ് നാല് വർഷ ബിരുദം. ക്രെഡിറ്റ് കൈമാറ്റം വഴി വിദ്യാർഥിക്ക് ഏത് സർവകലാശാലയിലേക്കും കോളേജിലേക്കും മാറാൻ അവസരമുണ്ടാവും.



Post a Comment

0 Comments