Flash News

6/recent/ticker-posts

സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള 34 കോടി രൂപ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി

Views


റിയാദ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുർ റഹീമിൻ്റെ മോചനത്തിനായുള്ള ദയാ ധനം വിദേശ കാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. 34.35 കോടി രൂപയാണ് അബ്‌ദുർ റഹീം നിയമസഹായ സമിതി കൈമാറിയത്. പണം കൈമാറിയതോടെ 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അവസാന ഘട്ടിലേക്ക് കടന്നു. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവർഓഫ് അറ്റോണിയുള്ള അഭിഭാഷകനോ ഗവർണർക്ക് മുന്നിൽ ഹാജരാവും. ഒപ്പം അബ്ദു‌ർ റഹീമിന്റെ അഭിഭാഷകനും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പുവയ്ക്കും. പിന്നീട് കരാർ രേഖകൾ കോടതിയിൽ സമർപ്പിക്കും. കോടതി രേഖകൾ പരിശോധിച്ച് അന്തിമ നിർദേശങ്ങൾ ഉണ്ടാവുമെന്ന് റിയാദിലെ അബ്ദുർറഹീം നിയമസഹായ സമിതി അറിയിച്ചു,


Post a Comment

0 Comments