Flash News

6/recent/ticker-posts

വൈദ്യുതി ലൈനില്‍ വീണ മരം വെട്ടിനീക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

Views


ഇടുക്കി ഏലപ്പാറ കോഴിക്കാനത്ത് വൈദ്യുതി ലൈനില്‍ വീണ മരം വെട്ടിനീക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞാര്‍ സംഗമംകവല മാളിയേക്കല്‍ കോളനിക്കു സമീപം കോണിക്കല്‍ കെ എ അന്‍സ്(45)ആണ് മരിച്ചത്.

ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലില്‍ ആണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും



Post a Comment

0 Comments