Flash News

6/recent/ticker-posts

പരപ്പനങ്ങാടിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

Views
പരപ്പനങ്ങാടി: തോക്ക് ഉൾപ്പെടെയുള്ള
മാരകായുധങ്ങളുമായി 5 അംഗ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ പഞ്ഞിക്കിട്ടു പോലിസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ നിന്നെത്തിയ സംഘം ആലുങ്ങൽ ബീച്ചിൽ എത്തുകയായിരുന്നു.

ഇവരുടെ സ്വർണം തട്ടിയവരെ തേടിയെത്തിയ സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരാൾ നാട്ടുകാർക്കെതിരേ തോക്കുചൂണ്ടിയെന്നാണ് ആരോപണം. ഇതോടെ അക്രമി സംഘത്തെ നാട്ടുകാർ നേരിട്ടു. വാഹനങ്ങളിലെത്തിയ സംഘത്തിൽ മൂന്ന് പേര് രക്ഷപ്പെട്ടു രണ്ടുപേരെ നാട്ടുകാർ കൈകാര്യം ചെയ്ത‌് കെട്ടിയിട്ടു. പരപ്പനങ്ങാടി പോലിസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ പിടി കൂടിയവരെ വിട്ടയക്കാൻ തയ്യാറായില്ല.

പിന്നീട് പൊതു പ്രവർത്തകനായ യാസർ അറഫാത്ത് നാട്ടുകാരോട് സംസാരിച്ച് പോലിസിന്റെ സഹായത്തിനെത്തുകയും പിടികൂടിയ സംഘത്തിലെ രണ്ടു പേരെ പരപ്പനങ്ങാടി പോലിസ് അറഫാത്തിന്റെ സഹായത്താൽ പോലിസ് സ്റ്റേഷനിലേക്കെത്തിക്കുകയായിരുന്നു കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.


Post a Comment

0 Comments