Flash News

6/recent/ticker-posts

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹ സദസ്സ് ഇന്ന് കോഴിക്കോട്ട്; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

Views


കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച് ചേർക്കുന്ന സ്നേഹ സദസ്സ്  ഇന്ന് ( തിങ്കൾ )  കോഴിക്കോട്ട് നടക്കും.റാവിസ് കടവ് റിസോർട്ടിൽ വൈകുന്നേരം മൂന്ന് മണിക്കാണ് പരിപാടി.പരിപാടിയിൽ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിവിധ ജില്ലകളിൽ മുമ്പ് നടന്ന സുഹൃദ് സംഗമങ്ങളിൽ സംബന്ധിച്ച പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുക്കും.
വർഗീയതക്കും വിഭാഗീയതക്കും എതിരായ ക്യാമ്പയിന്റെ ഭാഗമായിരുന്നു സുഹൃദ് സംഗമങ്ങൾ. സമൂഹത്തിൽ ഇന്ന് ഏറെ ആവശ്യമുള്ള സൗഹൃദത്തിന് വേണ്ടിയാണ് സാദിഖലി തങ്ങൾ കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിച്ചത്. മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പരമോന്നത വ്യക്തിത്വങ്ങളാണ് ഈ സംഗമങ്ങളിൽ സംബന്ധിച്ചത്. വീണ്ടുമൊരു ഒത്തുചേരൽ അവരെല്ലാം ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമുദായങ്ങൾ തമ്മിലും സമുദായത്തിനകത്തും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന നിലപാടുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങളുമായി പുറത്തിറക്കിയ അന്തരിച്ച എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഇ. സാദിഖലി എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ  പങ്കെടുക്കും. മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർക്ക് പുറമെ മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർമാരും ജില്ലാ ഭാരവാഹികളും പോഷക സംഘടനകളിൽനിന്ന് നിശ്ചിത പ്രതിനിധികളും  ജനപ്രതിനിധികളുമാണ് സ്നേഹ സദസ്സിൽ പങ്കെടുക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments